May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • തെരുവ് നായകളിൽ നിന്നും സംരക്ഷണം: പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

തെരുവ് നായകളിൽ നിന്നും സംരക്ഷണം: പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

By on August 8, 2025 0 128 Views
Share

മയ്യഴി : തെരുവ് നായകൾ പെറ്റ് പെരുകി ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിൽ തെരുവ് നായകളിൽ നിന്നും സംരക്ഷണം നൽകാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുണ്ടോക്ക് റസിഡൻ്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
തെരുവ് നായകളെ ഭയന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല. സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുകയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും അധികൃതർ നിസംഗത തുടരുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.
ധർണ്ണയിലും പ്രതിഷേധ റാലിയിലും മുണ്ടോക്കിലെയും മഞ്ചക്കലിലെയും സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് കവലയിൽ നിന്ന് പുറപ്പെട്ട പ്രതിഷേധപ്രകടനം മാഹി അഡ്മിനിസ്ട്രേറ്റരുടെ ഓഫീസിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധം അറിയിച്ചു. തുടർന്ന് പ്രകടനം മുണ്ടോക്കിൽ സമാപിച്ചു. ധർണ്ണ അഡ്വ. എം. സിജിത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പള്ള്യൻ പ്രമോദ് അധ്യക്ഷത വഹിച്ചു. ജെ.എഫ്.ആർ.എ. പ്രസിഡൻ്റ്, ഷാജി പിണക്കാട്ട്, മഞ്ചക്കൽ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി വസന്ത് മങ്ങാട്ട്, കവി
രാജേഷ് പനങ്ങാട്ടിൽ, ടി.എ. അഹമ്മദ്, ജസീമ മുസ്തഫ,
കെ.ഇ. മമ്മു, കെ.സി. നിഖിലേഷ്, മനോളി സൈനബ, അജിത പവിത്രൻ, സെക്രട്ടറി അബ്ദുൾ ഗഫൂർ, വി.എം.ഹാരിസ് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *