April 24, 2026
  • April 24, 2026
Breaking News
  • Home
  • Uncategorized
  • അബുദാബി മാഹി വെൽഫയർ അസോസിയേഷൻ- സിജി ,മാഹി ചാപ്റ്റർ നിലവിൽ വന്നു:-

അബുദാബി മാഹി വെൽഫയർ അസോസിയേഷൻ- സിജി ,മാഹി ചാപ്റ്റർ നിലവിൽ വന്നു:-

By on April 24, 2026 0 5 Views
Share


കുട്ടികളുടെ ഭാവി മുന്നേറ്റം ലക്ഷ്യമാക്കി, അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ മാഹി മുനിസിപ്പാലിറ്റി, ന്യൂമാഹി, അഴിയൂർ, ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും രക്ഷിതാക്കൾക്കായി പേരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയാണ് സിജിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
അബുദാബി മാഹി വെൽഫയർ അസോസിയേഷൻ ചെയർമാൻ എഞ്ചിനീയർ അബ്ദുൽ റഹിമാൻ സിജി -അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ മാഹി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസിന് സിജി ട്രെയിനർ അബ്ദുൽ വഹാബ് നേതൃത്വം നൽകി. രക്ഷിതാക്കൾക്കായി ലൈഫ് ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി ക്ലാസ് എടുത്തു
പി.പി. സഫീർ, ജ്വാഹർ മാസ്റ്റർ, വഹീദ റഫീഖ്, റഫീദ്ദ മജീദ്, എൻ സലിം, സഹദ് എന്നിവർ സംസാരിച്ചു.

വ്യത്യസ്തമായി സംഘടിപ്പിച്ച ക്ലാസുകൾക്ക് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് പങ്കെടുത്ത സംശയനിവാരണ സെഷനും നടന്നു.

Leave a comment

Your email address will not be published. Required fields are marked *