April 22, 2025
  • April 22, 2025
Breaking News
  • Home
  • LOCAL NEWS
  • സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തി

സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തി

By editor on January 25, 2023
0 90 Views
Share

സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തി

 

പളളൂർ: അറിയുക പ്രിയ മിത്രമേ, എന്ന പേരിൽ ഐ.സി.പി.എഫ്, പളളൂർ വി.എൻ.പി.എച്ച്. സ്കൂളിൽ, സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സാമൂഹിക തിന്മകൾക്കെതിരെയുള്ള വിവിധ പരിപാടികൾ നടത്തി.

തിന്മകൾക്കെതിരെയുള്ള ദിശാബോധ നാടകം, വീഡിയോ പ്രദർശനം. സോദാഹരണ ബോധവത്കരണ പ്രഭാഷണം എന്നിവയാണ്
സ്കൂൾ ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി നടത്തിയത്. എട്ട് മുതൽ 12 വരെ ക്ലാസ്സിലുള്ള മുഴുവൻ വിദ്യാർഥികൾക്കും കേരള ലഹരി വിമോചനയാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം നടത്തി. വൈസ് പ്രിൻസിപ്പൽ കെ.ഷീബ ഉദ്ഘാടനം ചെയ്തു. മനീഷ് മാത്യു ബോധവത്ക്കരണ ക്ലാസ്സും വീഡിയോ പ്രദർശനവും നടത്തി. ഐ.സി.പി.എഫ്‌ കൗൺസിലർമാരായ കുഞ്ഞുമോൻ മാത്യു, ജോസ് മാത്യു എന്നിവരും ക്ലാസുകൾ നൽകി. കോ-ഓർഡിനേറ്റർ സെൽവ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.കെ. സ്നേഹപ്രഭ എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *