April 23, 2025
  • April 23, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരത്ത് 15 കോടിയുടെ വികസന പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി :

നാദാപുരത്ത് 15 കോടിയുടെ വികസന പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി :

By editor on February 9, 2023
0 107 Views
Share

നാദാപുരത്ത് 15 കോടിയുടെ വികസന പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി :-

നാദാപുരം ഗ്രാമപഞ്ചായത്ത് 2023 /24 വർഷത്തേക്ക് 15 കോടിയുടെ വികസന പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു .സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ അനുവദിച്ച വിവിധ വികസന മേഖലകളിലെ ഫണ്ടുകൾ കൂടാതെ തനത് വരുമാനം 15% വർദ്ധിപ്പിച്ച് കണ്ടെത്തുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് വികസന സെമിനാറുകളിൽ നിർദ്ദേശിച്ച പദ്ധതികൾ നടപ്പിലാക്കുന്നത് അഭ്യസ്തവിദ്യർക്ക് മാൻപവർ ബാങ്ക് ,പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും കണ്ണി ചേർക്കുന്ന സദ്ഭരണം പദ്ധതി ,അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ,സ്ത്രീകളിലെ വിളർച്ച ഇല്ലാതാക്കുന്നതിന് രക്തത്തിലെ എച്ച് ബി 12 ൽ എത്തിക്കുന്നതിനുള്ള പദ്ധതി ,അതി ദരിദ്രരുടെ ക്ഷേമ പദ്ധതി ,ഒറ്റയ്ക്ക് താമസിക്കുന്നവരുടെയും വിധവകളുടെയും പ്രശ്നങ്ങൾ പരിഹരിക്കു ന്നതിനുള്ള പദ്ധതികൾ ,വൃത്തിയും വെടിപ്പുമുള്ള നാദാപുരം ,മലിനജല മുക്തമായ തോടുകൾ ,ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഉൽപാദനമേഘലയിലുള്ള ഇടപെടൽ ,എല്ലാ വാർഡുകളിലും വുമൺ കൗൺസിലിംഗ് സെന്ററുകൾ ,ആരോഗ്യമേഖലയിലെ സമഗ്രമായ ഇടപെടൽ ,അടിസ്ഥാന വികസന മേഖലയിൽ റൂറൽ കണക്ടിവിറ്റി ഉറപ്പുവരുത്തി റോഡ് നിർമ്മാണം ,മുഴുവൻ കെട്ടിടങ്ങളുടെയും ഡിജിറ്റൽ മാപ്പിംഗ് ,സംരംഭ പ്രവർത്തനങ്ങൾ ,സ്മാർട്ട് അംഗനവാടികൾ എന്നീ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു .വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധി ഏ സുധാകരൻ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നയങ്ങൾ അവതരിപ്പിച്ചു .പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് കരട് വികസന രേഖ അവതരിപ്പിച്ചു ,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ കപ്പള്ളി ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ എംസി സുബൈർ ,ജനിതഫിർദോസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ സജീവൻ , സി എച്ച് നജ്മാ ബീവി, ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി ബാലകൃഷ്ണൻ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി അബ്ദുൽ സലാം ,ആസൂത്രണ സമിതി അംഗങ്ങളായ കെ പി കുമാരൻ മാസ്റ്റർ, പി കെ ദാമു മാസ്റ്റർ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു , ജന പ്രതിനിധികൾ ,നിർവ്വഹണ ഉദ്യോഗസ്ഥർ ,വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ,എന്നിവർ വികസന സെമിനാറിൽ പങ്കെടുത്തു ,
വികസന സെമിനാറിൽ പങ്കെടുത്തവർ വിവിധ വികസന വിഷയങ്ങൾ അവതരിപിച്ചു

Leave a comment

Your email address will not be published. Required fields are marked *