April 21, 2025
  • April 21, 2025
Breaking News
  • Home
  • LOCAL NEWS
  • ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണംഃ ഐ എം എ സെമിനാർ.

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണംഃ ഐ എം എ സെമിനാർ.

By editor on February 9, 2023
0 337 Views
Share

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണംഃ
ഐ എം എ സെമിനാർ.

കണ്ണൂർ: ആരോഗ്യ പ്രവർത്തകരും ആശുപത്രികളും നിരന്തരമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ, ആരോഗ്യ കേന്ദ്രങ്ങളെ പ്രത്യേക സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കണ്ണൂരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ചികിത്സാ സംബന്ധിയായ പ്രശ്നങ്ങളെ വിലയിരുത്താനും ഗുണമേന്മ പരിശോധിക്കാനും നിലവിൽ സംവിധാനങ്ങൾ ഉണ്ടായിരിക്കെ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ കേന്ദ്രങ്ങളെയും ആക്രമിക്കുക എന്നത് പ്രാകൃതവും പ്രതിഷേധാർഹവുമാണ്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്നും ജീവൻ രക്ഷപ്പെടുത്താനും മികച്ച ചികിത്സ നൽകാനും ആരോഗ്യ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. ആശുപത്രികളിലെ അനിഷ്ട സംഭവങ്ങളെ വൈകാരികമായി പ്രതികരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ മാറി നിൽക്കുകയും, പക്വമായ റിപ്പോർട്ടിംഗ് സംവിധാനം നിലനിർത്തുകയും വേണം. യുവ ഡോക്ടർമാരിൽ മഹാഭൂരിപക്ഷവും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ വിമുഖത കാണിക്കാനുള്ള പ്രധാന കാരണം ചികിത്സയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളാണ്. ഡോക്ടർമാർക്ക് സുരക്ഷിതമായും നിർഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണെന്നും ഐ എം എ സെമിനാർ ഓർമിപ്പിച്ചു.

ഐ എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ജോസഫ് ബെനവന്‍ വിഷയാവതരണം നടത്തി. ഡോ. ബാലകൃഷ്ണ പൊതുവാൾ മോഡറേറ്റർ ആയിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം പ്രകാശൻ മാസ്റ്റർ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോറ്ജ്ജ്, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ,
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കരീം ചേലേരി, മാധ്യമപ്രവർത്തകൻ രഞ്ജിത്ത് ചാത്തോത്, ബാർ കൗൺസിൽ പ്രസിഡണ്ട് അഡ്വ ഇ പി ഹംസക്കുട്ടി, ഐ എം എ സംസ്ഥാന സമിതി അംഗം ഡോ സുൽഫിക്കർ അലി, ഐഎംഎ ഭാരവാഹികളായ ഡോ വി സുരേഷ്, ഡോ രാജ്മോഹൻ, പ്രസംഗിച്ചു.
തുടർന്നുനടന്ന ചർച്ചയിൽ പൊതുജനാരോഗ്യ രംഗത്തെ പ്രഗൽഭരും മാധ്യമപ്രവർത്തകരും സംബന്ധിച്ചു.
ഡോ മുഹമ്മദലി, ഡോ നരേന്ദ്രൻ, ഡോ ജയചന്ദ്രൻ, ഡോ ജയറാം, ഡോ ആശാറാണി, ഡോ ഷഹീദ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *