April 21, 2025
  • April 21, 2025
Breaking News
  • Home
  • THIRUVANGAD
  • വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ് കേമ്പ് 26.4.23ന് ബുധനാഴ്ച വളപട്ടണം സ്റ്റേഡിയത്തിൽ ആരംഭിക്കും.

വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ് കേമ്പ് 26.4.23ന് ബുധനാഴ്ച വളപട്ടണം സ്റ്റേഡിയത്തിൽ ആരംഭിക്കും.

By editor on April 24, 2023
0 191 Views
Share

വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ് കേമ്പ് 26.4.23ന് ബുധനാഴ്ച വളപട്ടണം സ്റ്റേഡിയത്തിൽ ആരംഭിക്കും.
ഇരുന്നൂറോളം കളിക്കാർ പരിശീലിക്കുന്ന ഈ കേമ്പിൽ നിന്നും വാർത്തെടുത്ത പ്രതിഭകൾ അണിനിരക്കുന്ന രണ്ട് ടീമുകൾ ജില്ലാ ലീഗ് ഫുട്ബോളിൽ സൂപ്പർ ഡിവിഷനിലും രണ്ടാം ഡിവിഷനിലും കളിക്കുന്നുണ്ട്.
നിരവധി കളിക്കാർ ജില്ലാ ടീമുകളിലും സംസ്ഥാന കേമ്പിലും യൂനിവേർസിറ്റി.കോളേജ്.സ്ക്കൂൾ തലങ്ങളിലും ജഴ്സിയണിഞ്ഞിട്ടുണ്ട്.
മുൻ കെ.എസ്. ആർ.ടി.സി താരം ജൗഹർ എളയടത്ത് മുഖ്യ പരിശീലകനായ കേമ്പിൽ യുവേഫ ബി ക്ലാസ് ലൈസൻസും എ.എഫ്.സി സി ക്ലാസ് ലൈസൻസുമുള്ള ഇപ്പോൾ ഒരു വിദേശ ടീമിന്റെ കോച്ച് കൂടിയായ സൽമാൻ ഫാരിസ്.ബ്രിട്ടീഷ് പ്രീമിയർ സ്ക്കിൽ ലൈസൻസുള്ള കോച്ച് ആസിൽ അലി എന്നിവരുടെ വിദഗ്ദ പരിശീലനവും ലഭിക്കുന്നുണ്ട്.നിലവിൽ കേമ്പിലുള്ളവരും പുതുതായി ചേരാൻ ആഗ്രഹിക്കുന്ന 8വയസ് മുതൽ 16 വയസ് വരെയുള്ളവരും ബുധനാഴ്ച 3മണിക്ക് എത്തിച്ചേരുക.പുതുതായി ചേരുന്നവർ ആധാർ കാർഡ്.ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയുമായി ഫുട്ബോൾ കിറ്റ് സഹിതമാണ് വളപട്ടണം സ്റ്റേഡിയത്തിൽ എത്തേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *