April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • പൊന്നുംവിലയുള്ള തക്കാളി, നാളെമുതല്‍ 60 രൂപക്ക് റേഷന്‍കടയില്‍ കിട്ടും! പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

പൊന്നുംവിലയുള്ള തക്കാളി, നാളെമുതല്‍ 60 രൂപക്ക് റേഷന്‍കടയില്‍ കിട്ടും! പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

By editor on July 3, 2023
0 164 Views
Share

 

 

രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ചുയരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ തക്കാളി വില പിടിച്ചുനിര്‍ത്താൻ പെടാപാട് പെടുകയാണ്.

 

അതിനിടയിലാണ് തമിഴ്നാട്ടില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ആ വാര്‍ത്ത എത്തുന്നത്. തക്കാളി വില 100 ഉം കടന്ന് 160 ഉം കടന്ന് കുതിക്കുമ്ബോള്‍ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആര്‍ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മുതല്‍ ചെന്നൈ നഗരത്തിലാകെയുള്ള 82 പൊതുവിതരണ കേന്ദ്രങ്ങളിലും കിലോയ്ക്ക് 60 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തില്‍ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണുകളില്‍ തക്കാളിയുടെ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിവരിച്ചു.

 

തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളില്‍ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പച്ചക്കറി വില പിടിച്ചുനിര്‍ത്താനുള്ള എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി

.

Leave a comment

Your email address will not be published. Required fields are marked *