April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • കൊല്ലത്ത് വീട് കുത്തിത്തുറന്ന് ടിവിയും ആഭരണങ്ങളും മോഷ്ടിച്ചു; ‘കൊപ്ര ബിജു’ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

കൊല്ലത്ത് വീട് കുത്തിത്തുറന്ന് ടിവിയും ആഭരണങ്ങളും മോഷ്ടിച്ചു; ‘കൊപ്ര ബിജു’ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

By editor on August 6, 2023
0 118 Views
Share

കൊല്ലം: കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച അഞ്ചു പേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലില്‍ വച്ച്‌ പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടില്‍ ആളില്ലാ തക്കം നോക്കി പ്രതികള്‍ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും എല്‍ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കൊപ്ര ബിജുവിന്റെ സാന്നിധ്യം തെളിഞ്ഞു.

 

ജയില്‍ ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു പൂജപ്പുര ജയിലില്‍ ഒപ്പമുണ്ടായിരുന്നവരെ കൂട്ടി മോഷണം നടത്തിയതാണെന്ന് പൊലീസ് മനസിലാക്കി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചടയമംഗലം സ്റ്റേഷൻ പരിധികളിലായിരുന്നു നാല് മോഷണം. തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍കാവില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്തു.

 

കൊപ്ര ബിജുവിന്റെ ജയില്‍ സഹവാസികളായ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തുപ്പുഴ സ്വദേശി അനുരാഗ്, വെമ്ബായം സ്വദേശി കപാലി നൗഫല്‍, പുനലൂര്‍ സ്വദേശി ഷമീര്‍ എന്നിവരും പിടിയിലായി..ജയില്‍ മോചിതരായ ഇവര്‍ ഒന്നിച്ച്‌ മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും ടിവിയും പ്രതികളില്‍ നിന്നു പോലീസ് കണ്ടെത്തി. നിലവില്‍ ഇരുപത്തിരണ്ട് മോഷണകേസിലെ പ്രതിയാണ് കൊപ്ര ബിജു. മറ്റുളള പ്രതികളും മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിത നയിക്കുന്നവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

.

Leave a comment

Your email address will not be published. Required fields are marked *