April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • നടപ്പാത സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി; പൊലീസിന്‍റെ ബലപ്രയോഗത്തില്‍ സ്ത്രീകള്‍ക്ക് പരിക്ക്

നടപ്പാത സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി; പൊലീസിന്‍റെ ബലപ്രയോഗത്തില്‍ സ്ത്രീകള്‍ക്ക് പരിക്ക്

By editor on August 17, 2023
0 76 Views
Share

മുഴപ്പിലങ്ങാട്: പുതിയ ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് മഠത്തിന് നടപ്പാത കിട്ടിയേ പറ്റൂ എന്ന ആവശ്യത്തില്‍ മഠം നിവാസികള്‍ നടത്തി വരുന്ന പന്തല്‍ കെട്ടി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് പന്തല്‍ പൊളിക്കുയും ചെയ്തു. പോലീസിന്‍റെ ബലപ്രയോഗത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ മുഴപ്പിലങ്ങാട് സ്വദേശികളായ വനജ, പുഷ്പ, സൗമ്യ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് അംഗം ഷാനു ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

സമരക്കാരെ നീക്കിയ ശേഷം പൊലീസ് സാന്നിദ്ധ്യത്തില്‍ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, അപ്രതീക്ഷിത പൊലീസ് നടപടിയില്‍ പ്രതിഷേധക്കാര്‍ ആദ്യം ചിതറിയെങ്കിലും വീണ്ടും സംഘടിച്ചുകൊണ്ടിരിക്കുകയാണ്.

നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ശ്രീനാരായണ മാത്തിന് നടപ്പാതയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. സമരം കാരണം ഈ ഭാഗത്ത് താല്‍കാലികമായി നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കവെയാണ് പൊലീസ് നടപടി ഉണ്ടായത്.

Leave a comment

Your email address will not be published. Required fields are marked *