April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • പിണറായി ഭരണകാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍, 22 പൊലീസുകാര്‍ക്ക് സസ്പെൻഷൻ; മുഖ്യമന്ത്രി നിയമസഭയില്‍

പിണറായി ഭരണകാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍, 22 പൊലീസുകാര്‍ക്ക് സസ്പെൻഷൻ; മുഖ്യമന്ത്രി നിയമസഭയില്‍

By editor on September 14, 2023
0 68 Views
Share

തിരുവനന്തപുരം : തന്റെ ഭരണകാലത്ത് കേരളത്തില്‍ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍.

ഈ സംഭവങ്ങളില്‍ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് കസ്റ്റഡി മരണം നിയമസഭയില്‍ ചോദ്യമായി എത്തിയത്.

 

തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് 2016 മെയ് മുതല്‍ നാളിതുവരെയുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ ആകെ 17 പേര്‍ മരിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 പേരും തുടര്‍ഭരണത്തില്‍ ഇതുവരെ ആറ് പേരുമെന്നാണ് കസ്റ്റഡി മരണ കണക്ക്. പതിനേഴ് പേരില്‍ 16 പേര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെയുമാണ് മരിച്ചത്. കസ്റ്റഡി മരണത്തില്‍ ഏറ്റവും അവസാനത്തേതാണ് മലപ്പുറം താനൂരില്‍ താമിര്‍ ജിഫ്രിയെന്ന ചെറുപ്പക്കാരന്റെതാണ്.

കസ്റ്റഡി മരണങ്ങളിലെ സര്‍ക്കാര്‍ നിയമ നടപടി സംബന്ധിച്ച്‌ മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ചോദ്യത്തിനാണ് ആകെ 40 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 22 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇതില്‍ 13 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു. പൊലീസ് വീഴ്ചയും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് ഗൂഢ സംഘത്തിന്റെ കയ്യിലാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ആഞ്ഞടിച്ചിരുന്നു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പ്രത്യേക മനോനില കാരണമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Leave a comment

Your email address will not be published. Required fields are marked *