April 20, 2025
  • April 20, 2025
Breaking News
  • Home
  • Uncategorized
  • മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

മാരക ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

By editor on October 23, 2023
0 131 Views
Share

ഇരിട്ടി .കർണ്ണാടയിൽ നിന്നും ബസിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഞ്ചരക്കണ്ടി മാമ്പസ്വദേശി എ.ടി.സവാദിനെയാണ്

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്, എക്‌സൈസ് ചെക്ക് പോസ്റ്റ്‌ കൂട്ടുപുഴ എന്നിവയുടെ സംയുക്ത വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.പ്രതിയിൽ നിന്നും

മാരക ലഹരി മരുന്നായ 46 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു.റെയ്ഡിൽ

എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർ മാരായ ഷിബു കെ സി,അനിൽ കുമാർ കെ പി, ഗ്രേഡ്പ്രിവന്റീവ് ഓഫീസർ പങ്കജാക്ഷൻ.സി,എന്നിവരും ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർമാരായ വാസുദേവൻ പി സി,ബഷീർ.സി,സിവിൽ എക്‌സൈസ് മാരായ ശരത് പി ടി, റോഷിത്,ഷജേഷ്എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *