April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • കാരാട്ടിന്റെ ഭാര്യമായി മാത്രം പരിഗണിച്ചു’; മാധ്യമവാര്‍ത്ത തള്ളി ബൃന്ദ കാരാട്ട്

കാരാട്ടിന്റെ ഭാര്യമായി മാത്രം പരിഗണിച്ചു’; മാധ്യമവാര്‍ത്ത തള്ളി ബൃന്ദ കാരാട്ട്

By editor on January 13, 2024
0 71 Views
Share

ന്യൂഡല്‍ഹി: സി.പി.എം പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചുവെന്ന മാധ്യമവാര്‍ത്ത നിഷേധിച്ച്‌ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

പുസ്തകത്തില്‍ ഒരിടത്തും പാര്‍ട്ടിക്കെതിരെ എഴുതിയിട്ടില്ല. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമം മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഏൻ എജ്യുക്കേഷൻ ഫോര്‍ റീത’ എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളെന്ന പേരിലായിരുന്നു മാധ്യമ വാര്‍ത്ത. ദേശീയതലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്നും അവര്‍ വിമര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ‘ബീയിങ് എ വുമണ്‍ ഇൻ ദ് പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് പരാമര്‍ശം.

 

എന്നാല്‍, പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെ ഒരു വാചകം പോലും എഴുതിയിട്ടില്ലെന്ന് ബൃന്ദ വിശദീകരിച്ചു. പൂര്‍ണമായും കെട്ടിച്ചമച്ചുണ്ടാക്കിയതാണിത്. 1975 മുതല്‍ 1985 വരെയുള്ള എന്റെ ജീവിതമാണു പുസ്തകത്തിലുള്ളത്. ഞാൻ ഡല്‍ഹിയിലായിരുന്നപ്പോള്‍ അടിയന്തരാവസ്ഥ കാരണം റീത എന്ന പേരിലായിരുന്നു ഞാൻ അറിയപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ ട്രേഡ് യൂനിയനില്‍ ഉള്‍പ്പെടെയുള്ള തന്റെ ജീവിതമാണ് അതിലുള്ളതെന്നും അവര്‍ പറഞ്ഞു

.മലയാളം മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഒരു വാചകവും അതിലില്ല. ഇത് അധാര്‍മികമാണ്. ഇതില്‍ അവര്‍ മാപ്പുപറയുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ കഷ്ടപ്പാടുകളെ കുറിച്ചാണു പുസ്തകം. ഇന്ത്യൻ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ ശൈലിയെക്കുറിച്ചുമെല്ലാം അതില്‍ പറയുന്നുണ്ടെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *