June 7, 2025
  • June 7, 2025
Breaking News
  • Home
  • Uncategorized
  • ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാടുകാരൻ, സ്പീക്കര്‍ പരിശോധിച്ചപ്പോള്‍ സംശയം, അകത്ത് 1.15 കോടിയുടെ സ്വര്‍ണ്ണം!

ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാടുകാരൻ, സ്പീക്കര്‍ പരിശോധിച്ചപ്പോള്‍ സംശയം, അകത്ത് 1.15 കോടിയുടെ സ്വര്‍ണ്ണം!

By editor on February 17, 2024
0 123 Views
Share

 

 

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ സ്വർണം പിടികൂടി.

ഷാർജയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്പീക്കറിന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനക്കിടെ ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്.

 

ഇതോടെ സ്പീക്കർ തുറന്ന് പരിശോധന നടത്തി. സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1599 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെത്തി. കൂടാതെ നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഒന്നേകാല്‍ കോടിയോളം വില വരുന്നതാണ് സ്വർണ്ണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *