June 9, 2025
  • June 9, 2025
Breaking News
  • Home
  • Uncategorized
  • പിണറായിയുടെ മണ്ഡലത്തില്‍ സി.പി.എമ്മിന് അട്ടിമറി ജയം; കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

പിണറായിയുടെ മണ്ഡലത്തില്‍ സി.പി.എമ്മിന് അട്ടിമറി ജയം; കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

By editor on February 23, 2024
0 419 Views
Share

മുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം.

എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി എ.സി. നസിയത്ത് ബീവി 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പി.പി. ഷമീമയെ പരാജയപ്പെടുത്തിയത്.

നസിയത്ത് ബീവി 427 വോട്ടും പി.പി. ഷമീമ 415 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ ജംസീന 105 വോട്ടും ബി.ജെ.പിയുടെ കെ. സീമ 79 വോട്ടും കരസ്ഥമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി 55 വോട്ടിന് വിജയിച്ച വാർഡാണിത്.

 

യു.ഡി.എഫ് മെമ്ബറും വികസന സ്റ്റാന്‍റിങ് കമ്മിറ്റി സ്ഥിരംസമിതി അംഗവുമായിരുന്ന എം. റീജയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

 

രണ്ടാം തവണയാണ് മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ, തെക്കേകുന്നുമ്ബ്രം വാർഡിലെ അംഗമായ സി.പി.എമ്മിലെ രാജാമണി അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

Leave a comment

Your email address will not be published. Required fields are marked *