April 24, 2025
  • April 24, 2025
Breaking News
  • Home
  • THALASSERY
  • നാദാപുരത്ത് പതിനൊന്നാം വാർഡിൽ ജീവതാളം പദ്ധതി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു,ആരോഗ്യദായക ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി.

നാദാപുരത്ത് പതിനൊന്നാം വാർഡിൽ ജീവതാളം പദ്ധതി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു,ആരോഗ്യദായക ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി.

By editor on February 10, 2023
0 154 Views
Share

നാദാപുരത്ത് പതിനൊന്നാം വാർഡിൽ ജീവതാളം പദ്ധതി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു,ആരോഗ്യദായക ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി.

നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗം നിയന്ത്രണ പദ്ധതിയായ ജീവ താളം പദ്ധതിയുടെ പതിനൊന്നാം വാർഡ് തല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവരുടെ ബി എം ഐ (ബോഡി മാസ് ഇൻഡക്സ് ) രക്തസമ്മർദ്ദം ,ഷുഗർ എന്നിവ പരിശോധിച്ചു. കൂടാതെ ആരോഗ്യ ദായകമായ ഭക്ഷണവിഭവങ്ങളായ ഷുഗർ ചീര, മൂന്നുതരം ഇല അടകൾ, കാമ്പിന്റെ പച്ചടി, ചക്കക്കൂട്ടുകറി, മുരിങ്ങ വിഭവങ്ങൾ,മാമ്പ് വിഭവങ്ങൾ, വട്ടയപ്പം, ബീറ്റ്റൂട്ട് അച്ചാർഎന്നിവ പ്രദർശിപ്പിക്കുകയും അവയുടെ ആരോഗ്യഗുണങ്ങൾ ക്യാമ്പിൽ പങ്കെടുത്തവർക്ക് വിവരിച്ചു നൽകുകയും ചെയ്തു. പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത ഇടവത്ത് കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ എം സി സുബൈർ , മെമ്പർ പി പി ബാലകൃഷ്ണൻ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഡയറ്റിഷൻ ബിനിഎന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. വാർഡ് കൺവീനർ നാണു പറമ്പത്ത് ,ജെ എച്ച് ഐ പ്രസാദ് ,ജെ പി എച്ച് അനിൽ കുമാരി , ആശാവർക്കർ ഇന്ദിര ,ശോഭ ,കെ കെ അനിൽകുമാർഎന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. യോഗ ക്ലാസ് പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന് കലാപരിപാടികളും അരങ്ങേറി.

Leave a comment

Your email address will not be published. Required fields are marked *