April 24, 2025
  • April 24, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ കോർപ്പറേഷൻ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാമ്പലം ഡിവിഷനിൽ നിർമ്മാണം പൂർത്തിയായ വിവിധ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാമ്പലം ഡിവിഷനിൽ നിർമ്മാണം പൂർത്തിയായ വിവിധ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

By editor on April 16, 2023
0 76 Views
Share

കണ്ണൂർ കോർപ്പറേഷൻ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാമ്പലം ഡിവിഷനിൽ നിർമ്മാണം പൂർത്തിയായ വിവിധ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. പി.ഇന്ദിര, സിയാദ് തങ്ങൾ കൗൺസിലർമാരായ പി വി ജയസൂര്യൻ, മുസ്‌ലിഹ് മഠത്തിൽ,
എം വി രഘുത്തമൻ, ഒ ബൈജു, സഞ്ജന അനിൽ
തുടങ്ങിയവർ സംസാരിച്ചു.

പയ്യാമ്പലം സംഗീത തീയേറ്റർ വാട്ടർടാങ്ക് മുതൽ പുതിയ പാലം വരെയുള്ള റോഡ് ഇന്റർലോക്ക് ടാറിങ്, പട്ടേരി പാലം ടൈൽ വിരിക്കലും കൈവരി നിർമ്മാണവും, കെ വി പാലം കൈവരിയും കോൺക്രീറ്റും, കുളിർമ മുതല്‍ ആയിഷാസ് വരെ ഇന്റർലോക്ക്, മണ്ടെൻ റോഡ് ഇന്റർലോക്ക്, റെഡ് ക്രോസ് റോഡ് ഉയർത്തലും ഇന്റർലോക്കും, സെൻട്രൽ എക്സൈസ് മുതൽ ഇരിവേരി കോവിൽ വരെ ഇന്റർലോക്ക്, വിവിധ റോഡുകളുടെ ഡ്രൈനേജ് കവറിങ് സ്ലാബ് തുടങ്ങി ഒരു കോടിയോളം രൂപയുടെ വിവിധ പൊതുമരാമത്ത് പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *