April 23, 2025
  • April 23, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പോസ്റ്റില്‍ ഇടിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 3 പേര്‍ മരിച്ചു

പോസ്റ്റില്‍ ഇടിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 3 പേര്‍ മരിച്ചു

By editor on April 24, 2023
0 168 Views
Share

പോസ്റ്റില്‍ ഇടിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 3 പേര്‍ മരിച്ചു

വയനാട് പുഴമുടിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളായ അഡോൺ , സ്നേഹ, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ജിസ്ന എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഇരിട്ടി സ്വദേശികളായ സാൻജോ, ഡിയോണ എന്നിവരും വെള്ളരിക്കുണ്ട് സ്വദേശി സോനയും വയനാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച മൂവരും ഇരിട്ടി ഡോണ്‍ ബോസ്കോ കോളജിലെ ബിരുദവിദ്യാര്‍ഥികളാണ്. വൈകിട്ട് ആറുമണിയോടെ കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ റോഡ് സൈഡിലെ പോസ്റ്റിലും മരത്തിലും ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

Leave a comment

Your email address will not be published. Required fields are marked *