April 23, 2025
  • April 23, 2025
Breaking News
  • Home
  • LOCAL NEWS
  • PERAVOOR
  • അരികൊമ്പൻ ഫാൻസിന് ഇത് ആഘോഷ രാവ്. അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ത്രില്ലടിച്ച് മലയാളികൾ

അരികൊമ്പൻ ഫാൻസിന് ഇത് ആഘോഷ രാവ്. അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ത്രില്ലടിച്ച് മലയാളികൾ

By editor on May 7, 2023
0 122 Views
Share

പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററും ഈ സൂചന തരുന്നുണ്ട്. അമ്മ ആനയെയയും അതിന്റെ കുഞ്ഞിനെയും കാണാം.അതേസമയം ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്.

സുഹൈൽ എം. കോയയുടേതാണ് കഥ. എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് നിർമാണം. ബദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് നിർമാണം.
അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ.

അരികൊമ്പന്റെ കഥ സിനിമയാകുന്നു എന്ന വാർത്ത മലയാളികളിൽ ആകാംഷ ഉയർത്തിയിരിക്കുകയാണ്.
അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്ത മലയാളികളിൽ ആകാംഷ ഉയർത്തിയിരിക്കുകയാണ്.

മലയാളികൾ കാണാൻ കാത്തിരുന്ന സിനിമ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവച്ച് മലയാളികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അതേസമയം തമിഴ് നാട് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം അരികൊമ്പൻ എത്തിയിരുന്നു. തമിഴ്നാട് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അരികൊമ്പനെ ജനവാസ മേഖലയിൽ നിന്നും തുരത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *