April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര – കേരള സർക്കാറുകൾ അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം*

മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര – കേരള സർക്കാറുകൾ അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം*

By editor on June 13, 2023
0 568 Views
Share

*മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര – കേരള സർക്കാറുകൾ അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം*

ചൈൽഡ് പ്രോട്ക്ട് ടീം- CPT, കണ്ണൂർ ജില്ലാ കമ്മിറ്റി.

 

മുഴപ്പിലങ്ങാട് മുഹമ്മദ് നിഹാൽ (11 ) തെരുവ് നായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

 

നിയമത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ സംരക്ഷിക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഒഴിഞ്ഞു മാറുന്ന കാഴ്ചയാണുള്ളത്.

 

തെരുവ് നായകളുടെ ശല്യം ദിനം പ്രതി വർധിക്കുകയും,

ഏത് സമയവും ഇവയുടെ ആക്രമണം നേരിടേണ്ട അവസ്ഥയിലാണ് ജനങ്ങൾ ജീവിക്കുന്നത്.

 

ഫലപ്രദമായ നടപടികൾ എത്രയും വേഗത്തിൽ ഉണ്ടാക്കുകയും, പ്രത്യേകിച്ച് അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വരുന്ന നാളുകളിൽ എങ്കിലും ഇത് പോലുള്ള ദാരുണ സംഭവം നടക്കാതിരിക്കാൻ ജില്ലാ ഭരണ കൂടവും, പഞ്ചായത്ത്‌ ഭരണ സമിതികളും ഉണർന്ന് പ്രവർത്തിച്ച്…

ഇതിനൊരു ശാശ്വത പരിഹാരം ഉടൻ കാണണം.ഇതിനായി ജില്ലാ കലക്ടർക്കും പഞ്ചായത്ത് പ്രസിഡൻ്റ്നും CPT കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഹാഷിം ആയില്ലത്തിന്റെ നേതൃത്വത്തിൽ സഹദേവൻ പിലാത്തറ(ജില്ലാ സെക്രട്ടറി), ഷൈദ പ്രവീൺ(ജില്ലാ കോർഡിനേറ്റർ),അജിത അശോക്(ജോയിൻ്റ് സെക്രട്ടറി)എന്നിവർ ചേർന്ന് നിവേദനം നൽകി.

 

കുട്ടിയുടെ മരണത്തിൽ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *