June 9, 2025
  • June 9, 2025
Breaking News
  • Home
  • Uncategorized
  • അഴിമതി വിരുദ്ധ ജനകീയ സദസ്

അഴിമതി വിരുദ്ധ ജനകീയ സദസ്

By editor on June 18, 2023
0 101 Views
Share

അഴിമതി വിരുദ്ധ ജനകീയ സദസ്

 

കോടിയേരി : യു.ഡി.എഫ്. 20ന് തലശ്ശേരിയിൽ നടത്തുന്ന അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് വിജയിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കോടിയേരി മണ്ഡലം കൺവെൻഷൻ നടത്തി.

മുൻ ബ്ലോക്ക് പ്രസിഡൻ്റ് വി.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. സി.പി. പ്രസീൽ ബാബു, വി.ദിവാകരൻ, പി.വി. ബാലകൃഷ്ണൻ, കെ.പി സിദ്ദിഖ്, സന്ദീപ് കോടിയേരി, കുഞ്ഞി മൂസ, പി.ദിനേശൻ എന്നിവർ സംസാരിച്ചു.

തെരുവുനായ കടിച്ചുകീറി മുഴപ്പിലങ്ങാട് നിഹാലിനുണ്ടായ ദാരുണമായ അന്ത്യത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കുവാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *