January 15, 2026
  • January 15, 2026

കൂത്തുപറമ്പ് എസിപിയായി കെ വി പ്രമോദൻ ചുമതലയേറ്റു

by on June 13, 2025 0 In Uncategorized

പേരാവൂർ DYSP ആയിരുന്നു. കെ.വി പ്രമോദൻ 2023ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി. 2015 -ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. രണ്ട് തവണ കുറ്റാന്വേഷക മികവിനുള്ള DGP യുടെ BADGE OF HONOR ബഹുമതി നേടി. മമ്പറം കീഴത്തൂർ സ്വദേശി. ഇപ്പോൾ പന്തക്കപ്പാറ താമസം. ഭാര്യ അനുശ്രീ, ടീച്ചർ, മാലൂർ UPS, മകൻ ആദിവ് പ്രമോദ്, സഹോദരൻ കെ.വി ഗണേശൻ,

Read More

ഏഴാം ക്ലാസുകാരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തി

by on June 13, 2025 0 In Uncategorized

മയ്യഴി: മാഹി ഗവ. മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റോന പനങ്ങാട്ടിലിൻ്റെ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. റോനയിലെ ചിത്രകാരിയെ മനസിലാക്കിയ സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്താണ് സ്കൂളിൽ ചിത്രപ്രദർശനം ഒരുക്കിയത്. ജലച്ചായത്തിലും ക്രയോണിലും ഒരുക്കിയ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കവിയും അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിൻ്റെയും വി.എം. രാഖിയുടെയും മകളായ റോന ചിത്രകലാ പഠനം തീർത്തും ഇല്ലാതെയാണ് ഈ രംഗത്ത് ശ്രദ്ധേയമാവുന്നത്. നൃത്തത്തിലും സജീവമായ റോന ചിത്രകലയിലും നൃത്തകലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രദർശനം ചിത്രകാരൻ...

Read More

‘അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ല, ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം’: CPIM പൊളിറ്റ് ബ്യൂറോ

by on June 13, 2025 0 In Uncategorized

ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഇടപെടണം. ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനുള്ള മൗന പിന്തുണ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രസ്‌താവന ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഇറാനിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലുള്ള സൈനിക നടപടികള്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം...

Read More

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്

by on June 13, 2025 0 In Uncategorized

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത്. വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് എടുത്ത്ചാടിയും വിദ്യാർഥികൾക്ക് പരുക്കുണ്ട്, 30 പേരുടെ പരുക്ക് ഗുരുതരമാണ്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഇന്റ‍ർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്.   പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ...

Read More

ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

by on June 13, 2025 0 In Uncategorized

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

Read More

അഹമ്മദാബാദ് അപകടം: അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിവിആർ കണ്ടെത്തി

by on June 13, 2025 0 In Uncategorized

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡ‍ർ‌ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ​ഗുജറാത്ത് എടിഎസാണ് ഡിവിആ‍ർ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എൽ ടീം ഉടൻ ഇവിടെയെത്തും എന്ന് ഒരു ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന...

Read More

എയർ ഇന്ത്യയിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്; എന്റെ ഹൃദയം ദുരന്തബാധിതർക്കൊപ്പം: ശശി തരൂർ എം പി

by on June 13, 2025 0 In Uncategorized

അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂ. എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി എക്‌സിൽ കുറിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. ”എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് ലണ്ടനിൽ എത്തിയതേയുള്ളൂ, വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം...

Read More

പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ രാജ്യാന്തര വിപണി; കത്തിക്കയറി സ്വർണവും ക്രൂഡ് ഓയിലും

by on June 13, 2025 0 In Uncategorized

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം രൂപയുടെ മൂല്യം 86 പൈസ ഇടിഞ്ഞു. രാജ്യാന്തര എണ്ണ വില 9 ശതമാനം വർധിച്ചു. രാജ്യാന്തര വിപണിയിലെ യുദ്ധ ഭീതിയാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്...

Read More

പ്രധാനമന്ത്രി അഹമ്മദാബാദിൽ; ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും

by on June 13, 2025 0 In Uncategorized

പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദർശിക്കുന്നു. അപകടത്തിൽ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.   ആകെ ഒരേയൊരാൾ...

Read More

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

by on June 12, 2025 0 In Uncategorized

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

Read More