January 15, 2026
  • January 15, 2026

‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

by on June 12, 2025 0 In Uncategorized

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ...

Read More

ഇടുക്കിയിൽ ചുമട്ട് തൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ

by on June 12, 2025 0 In Uncategorized

ഇടുക്കി ചെറുതോണിയിൽ ചുമട്ടു തൊഴിലാളിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ. മത്സ്യ വ്യാപാരം നടത്തുന്ന ചെറുതോണി സ്വദേശി സുഭാഷ് ആണ് ചുമട്ടുത്തൊഴിലാളി കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ആയിരുന്നു വാഹനമിടിപ്പിച്ചുള്ള വധശ്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സുഭാഷിന്റെ കടയിൽ എത്തിയ മീൻ പെട്ടികൾ ഇറക്കിയതിലെ കൂലി തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാപാര സ്ഥാപനത്തിന് മുമ്പിൽ സുഭാഷയും ചുമട്ടുത്തൊഴിലാളി കൃഷ്ണനും തമ്മിൽ...

Read More

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി

by on June 12, 2025 0 In Uncategorized

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ബീഹാറിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. കോൺഗ്രസ് ഉൾപ്പടെ ഒരു പാർട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി ഡൽഹി വക്താവ് അറിയിച്ചു. ബീഹാറിലെ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ്...

Read More

പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ അപകടം; വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്ന്

by on June 12, 2025 0 In Uncategorized

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത്. അഹമ്മദാബാദ് നഗരത്തിലെ മേഘാനി എന്ന സ്ഥലത്തെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങി എന്നാണ് റിപ്പോർട്ടുകൾ . സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിമാനാപകട സ്ഥലത്തിന്റെ ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാം. പരുക്കേറ്റവരെ അഹമ്മദാബാദിലെ തന്നെ സിറ്റി സിവിൽ എന്ന ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയാണ്. 230 യാത്രക്കാരും 12 വിമാന ജീവനക്കാരും ഉൾപ്പടെ 242 പേരാണ് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്.300...

Read More

സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് എല്ലാവരും കേൾക്കും; ഇത് എന്റെ ജോലി , വേടൻ

by on June 12, 2025 0 In Uncategorized

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. സിലബസിൽ തന്റെ പാട്ട് ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേൾക്കും. ഇതാണ് തന്റെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഇത് നിർത്താൻ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടൻ പ്രതികരിച്ചു. വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല...

Read More

‘കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം, മത്സ്യ സമ്പത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം’; സർക്കാരിന് കർശന നിർദേശം

by on June 12, 2025 0 In Uncategorized

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ ത്രീ ചരക്കു കപ്പൽ മുങ്ങിയ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട...

Read More

എണ്ണച്ചോർച്ച 48 മണിക്കൂറിനകം നീക്കണം; കൊച്ചി തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

by on June 12, 2025 0 In Uncategorized

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എസി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എംഎസ് സി എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു. 12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ്...

Read More

വയനാട് വൃന്ദാവന്‍ ഗവ. LP സ്‌കൂളിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉടന്‍ മാറ്റണം; ജില്ലാ കളക്ടര്‍ക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

by on June 11, 2025 0 In Uncategorized

വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റിയ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് ഉടൻ മാറ്റാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് മന്ത്രി വിശദമായ അന്വേഷിച്ചു. സ്കൂളും ഹെൽത്ത് സെൻററും ഒരുമിച്ചുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്. ആരോഗ്യകേന്ദ്രം മാറ്റുന്നതുവരെ എൽ പി സ്കൂളിന് അവധി കൊടുക്കണമെങ്കിൽ ആ...

Read More

‘ട്യൂഷൻ കേമ്പസ് ‘ ഉദ്ഘാടനം ചെയ്തു.

by on June 11, 2025 0 In Uncategorized

വെള്ളച്ചാൽ -ഓടക്കടവ് റോഡ് ജംഗ്ഷനിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായുളള ട്യൂഷൻ സ്ഥാപനമായ ‘ട്യൂഷൻ കാമ്പസ്’ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വി. ബിജു നിർവഹിച്ചു. ചടങ്ങിൽ ഹരീഷ് ബാബു, ബോബൻ മാസ്റ്റർ, ഇന്ദിര ടീച്ചർ കെ വി ബാബു രാജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Read More

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് PRO; വെല്ലുവിളിയാകുന്നത് മഴ

by on June 11, 2025 0 In Uncategorized

ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല...

Read More