April 28, 2026
  • April 28, 2026

90 കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

by on September 7, 2025 0

കൊച്ചി: പെരുമ്ബാവൂരില്‍ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാല്‍ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈല്‍ റാണ (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 90 കിലോ കഞ്ചാവ് പിടികൂടി.   പെരുമ്ബാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്ബ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ്...

Read More

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

by on September 7, 2025 0

തളിപ്പറമ്പ് ∶ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 430 മില്ലിഗ്രാം എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശിയും കായക്കൂൽ പുതുപ്പുറയിൽ വീട്ടിൽ മുസ്തഫ കെ.പി. (37) യാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ പി.കെ.യുടെ നേതൃത്വത്തിലാണ് അറസ്റ്റ്.   കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന അവസരം മുതലാക്കി, മടങ്ങിവരുമ്പോൾ എം.ഡി.എം.എ ശേഖരിച്ചു നാട്ടിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി. നേരിട്ട് കൈമാറ്റം...

Read More

മുംബൈയില്‍ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി. സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

by on September 6, 2025 0

മുംബൈ: 400 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ച്‌ ഒരു കോടിയാളുകളെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ മുംബൈ പൊലീസ് അറസ്റ്റ് ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അശ്വിനി കുമാറിനെയാണ് നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി നോയിഡയില്‍ താമസിക്കുന്ന ഇയാള്‍ ഒരു ജ്യോത്സനാണെന്നാണ് പൊലീസ് പറയുന്നത്.   തന്റെ സുഹൃത്തായ ഫിറോസിനെ കുടുക്കാന്‍ വേണ്ടിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് എഫ്‌ഐആര്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.   നേരത്തെ പട്‌നയിലെ ഫുല്‍വാരി സ്വദേശിയായ...

Read More

അമീബിക് മസ്‍തിഷ്‍കജ്വരം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

by on September 6, 2025 0

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അതിനിടെയാണ് മരണം. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

Read More

എന്താണ് അമീബിക് മസ്തിഷ്കജ്വരം

by on September 6, 2025 0

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ...

Read More

– – – – – – – – – –*  *ഓണക്കിറ്റ് വിതരണം ചെയ്തു*

by on September 5, 2025 0

*- – – – – – – – – –* *ഓണക്കിറ്റ് വിതരണം ചെയ്തു* മാഹി: മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോർട്ട്സ് ആൻ്റ് മീഡിയ യൂണിയൻ (കെ ആർ എം യു ) തലശ്ശേരി -മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.   മാധ്യമപ്രവർത്തകനായ മോഹനൻ കത്യാരത്തിന് കിറ്റ് കൈമാറിക്കൊണ്ട് സാമൂഹ്യ പ്രവർത്തകൻ പള്ള്യൻ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.   എൻ വി അജയകുമാറിൻ്റെ അധ്യക്ഷത...

Read More

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു: സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി

by on September 3, 2025 0 In Uncategorized

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുല്‍ ഗാന്ധിയുടെ നിരന്തര പരിശ്രമവും ഫലം കണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.   ‘ഞങ്ങളുടെ അഭ്യര്‍ത്ഥന കേട്ടതിനും വയനാട്ടിലെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടി ഏറ്റവും സ്വാഗതാര്‍ഹമായ നടപടി...

Read More

മാഹി കമ്മ്യൂണിറ്റി കോളേജിൽ ഓണാഘോഷം നടത്തി.

by on September 3, 2025 0 In Uncategorized

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.. “അജഗജയോണം 2025” കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എം.പി. രാജൻ നിർവ്വഹിച്ചു. ഓണപ്പൂക്കളം, ഉറിയടി, കമ്പവലി മത്സരം, ഓണപ്പാട്ട്, വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും നൃത്തങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. അഡ്വ. സുബാഷ് ചന്ദ്രബോസ്, ശ്രീമതി എൻ. പി. ഗ്രീഷ്മ, ഫർഹാന ദാവൂദ് ഓണ സന്ദേശങ്ങൾ നൽകി.

Read More

ന്യൂ മാഹി ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

by on September 3, 2025 0 In Uncategorized

പെരിങ്ങാടി മങ്ങാട് നിർമ്മിക്കുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 93.20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരിങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈത്താങ്ങ് പെരിങ്ങാടി സംഘടനയുടെ പ്രഥമ ചെയർമാനും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ ഭരണസമിതി അംഗവുമായരുന്ന അന്തരിച്ച എസ്.കെ. മുഹമ്മദ് സ്മരണാർത്ഥം ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടി പഞ്ചായത്തിന് വിട്ടു നൽകിയ ഭൂമിയിലാണ്...

Read More

ഓണം ബോണസ് വിതരണം ചെയ്തു

by on September 3, 2025 0 In Uncategorized

ന്യൂമാഹി: ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള 2025 വർഷത്തെ ഓണം ബോണസ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ടി.എ. ഷർമിള അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അനിൽകുമാർ പ്രസംഗിച്ചു. ഹരിത കർമ്മസേന കൺസോർഷ്യം വിഹിതത്തിൽ നിന്നും പതിനഞ്ചായിരം രൂപയും സർക്കാർ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് വിഹിതമായി 1250 രൂപയുമാണ് ഈ വർഷം ബോണസായി ഹരിത കർമ്മ സേനകൾക്കും അനുവദിച്ചത്.

Read More