April 28, 2026
  • April 28, 2026

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ

by on September 3, 2025 0 In Uncategorized

ന്യൂമാഹി ഗ്രാമപഞ്ചായത്ത് ജലമാണ് ജീവൻ ക്യാമ്പയിനിൻ്റെ ഭാഗമായി അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പരിമഠം ബീച്ച് പൊതുകിണർ ശുചീകരിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവഹിച്ചു വാർഡ് മെമ്പർ കെ. വത്സല സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. ശർമിള അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഷീദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലസിത എന്നിവർ സംസാരിച്ചു.

Read More

‘GST കൗൺസിൽ യോഗം നിർണായകം; എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്’; മന്ത്രി കെ എൻ ബാലഗോപാൽ

by on September 3, 2025 0 In Uncategorized

ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല. ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും...

Read More

2.83 കോടി വോട്ടർമാർ; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി

by on September 3, 2025 0 In Uncategorized

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. 276 ട്രാൻസ് ജെൻഡർ വോട്ടർമാരും 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാരുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 6,55,553 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർ പട്ടിക തയാറാക്കിയിട്ടുള്ളത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 29,81,310...

Read More

ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

by on September 2, 2025 0 In Uncategorized

സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. കൻ്റോൺമെൻ്റ് ഹൗസിൽ എത്തി കത്ത് നൽകി .വി ഡി സതീശൻ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഫോണിലൂടെ ക്ഷണം അറിയിച്ചു. അതേസമയം ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമർശനങ്ങളും കടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമർശനവുമായി പന്തളം...

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം’; രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

by on September 2, 2025 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. രാഹുലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല. കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് കേസടുത്തല്ലോ? സത്യം പുറത്തു വരട്ടെ. രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഇനി മറുപടി പറയേണ്ടതില്ല. കുറിയേടത്ത് ധാത്രി കുട്ടിയുടെ സ്മാർത്ത വിചാരം ആണ് ഇപ്പോൾ നടക്കുന്നത്. എല്ലാവർക്കും ചെയ്ത പാപങ്ങളിൽ പങ്കുണ്ട്. നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി...

Read More

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം റീജേഷ് രാജൻ മാഹിക്ക്

by on September 2, 2025 0 In Uncategorized

മാഹി : സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രവർത്തനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ റീജേഷ് രാജൻ അർഹനായി. സെപ്റ്റംബർ 12 ന് തിരുവനന്തപുരം കാവഡിയാർ ഉള്ള ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും

Read More

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

by on September 2, 2025 0 In Uncategorized

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ മിനി കാപ്പന്‍ പ്രതിഷേധിച്ചിരുന്നു. (Mini Kappan transferred from the post of Registrar-in-Charge of Kerala University) സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍...

Read More

വി സി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ

by on September 2, 2025 0 In Uncategorized

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന്...

Read More

നെഹ്‌റു ട്രോഫി വള്ളംകളി; രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍

by on September 2, 2025 0 In Uncategorized

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചില ചുണ്ടന്‍ വള്ളങ്ങളെ കുറിച്ച് ലഭിച്ച പരാതികളാണ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് വെല്ലുവിളി. അനുവദനീയമായതില്‍ അധികം ഇതര സംസ്ഥാന തുഴച്ചിലുകാരെ ഉപയോഗിച്ചതായാണ് പ്രധാന ആരോപണം. തടിത്തുഴ,...

Read More

ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവർണറെ നേരിട്ട് ക്ഷണിക്കാൻ സർക്കാർ

by on September 2, 2025 0 In Uncategorized

സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഇന്ന് ഗവർണറെ നേരിട്ട് ക്ഷണിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവർ നേരിട്ട് പോകും. ഗവർണറെ ക്ഷണിക്കാൻ വൈകിട്ട് നാലുമണിക്ക് ഇവർ രാജ്ഭവനിലെത്തും. വൈകിട്ട് നാലുമണിക്കാണ് രാജ്ഭവൻ സന്ദർശനം. ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം...

Read More