April 28, 2026
  • April 28, 2026

‘ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

by on September 1, 2025 0 In Uncategorized

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയില്‍ ഹൈഡ്രജൻ ബോംബ് വരുന്നു. ബിജെപി കരുതീയിരുന്നോളു എന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍...

Read More

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് CPI

by on September 1, 2025 0 In Uncategorized

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ...

Read More

കാർ ആക്രമിച്ച് രണ്ട് കോടി തട്ടി; മലപ്പുറത്ത് ക്വട്ടേഷന്‍ സംഘം കൂലിയായി കിട്ടിയ ലക്ഷങ്ങൾ സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ

by on September 1, 2025 0 In Uncategorized

മലപ്പുറം തെയ്യാലയിൽ കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. പൊലീസ് സംഘം പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പട്ടിക്കൂട്ടില്‍ നിന്ന് പണം കണ്ടെടുത്തു. ആഗസ്റ്റ് 14 ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്. മറ്റൊരു പ്രതി അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് ആറ് ലക്ഷം...

Read More

ഇസ്രയേൽ ആക്രമണം; ഹമാസ് വക്താവ് അടക്കം എൺപതോളം പലസ്തീനികൾ കൊല്ലപ്പെട്ടു

by on September 1, 2025 0 In Uncategorized

ഗസ്സ സിറ്റിയിൽ നിന്ന് ലക്ഷങ്ങൾ പലായനം നടത്തികൊണ്ടിരിക്കെ ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് വക്താവ് അടക്കം എൺപതോളം പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവും പലസ്തീൻ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത കമാൻഡറുമായ അബു ഒബൈദയാണ് കൊല്ലപ്പെട്ടത്. യുദ്ധ മേഖലയായി പ്രഖ്യാപിച്ച ഗസ്സ സിറ്റിയിൽ ഇസ്രയേൽ പുതിയ സൈനിക ആക്രമണത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിച്ച വെള്ളിയാഴ്ചയാണ് ഒബൈദ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇസ്രയേലിന്റെ അവകാശവാദം ഹമാസ് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രയേൽ മിക്കവാറും എല്ലാ...

Read More

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്; ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ

by on September 1, 2025 0 In Uncategorized

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. സർക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതൽ നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു....

Read More

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപ്പാത നിര്‍മാണ ഉദ്ഘാടനം നാളെ

by on August 30, 2025 0 In Uncategorized

മലയോരത്തിന്റെ വികസനകുതിപ്പിന് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഓഗസ്റ്റ് 31-ന് തുടക്കം കുറിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ദൂരം ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന നാലുവരി...

Read More

‘കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുക’: വി ഡി സതീശൻ

by on August 30, 2025 0 In Uncategorized

അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബി ജെ പിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു, സി പി എമ്മും കരുതിയിരിക്കണമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നു. ലൈംഗികാരോപണം നേരിട്ട...

Read More

ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതി, വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

by on August 30, 2025 0 In Uncategorized

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കൽ സംഘം യുവതിയെ ഉടൻ പരിശോധിച്ചേക്കും. വയർ നീക്കം ചെയ്യണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സുമയ്യ നൽകിയ പരാതിയിൽ നാല് ദിവസത്തിനകം നടപടി ഉണ്ടാകും എന്നാണ് ഉറപ്പ്. പൊലീസ് കേസെടുത്തതോടെ ചികിത്സാപിഴവിന് ഡോക്ടർക്ക് എതിരെ ആരോഗ്യവകുപ്പിനും നടപടിയെടുക്കേണ്ടി വരും. ഉന്നത മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ...

Read More

ചിട്ടി സംബന്ധമായ തർക്കങ്ങൾക്ക് ഉപഭോക്തൃ കമ്മീഷനുകളെ സമീപിക്കാൻ കഴിയുമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

by on August 30, 2025 0 In Uncategorized

കൊച്ചി: ചിട്ടി സംബന്ധമായ തർക്കങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയിൽ വരുമെന്ന എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷൻ്റെ വിധി സംസ്ഥാന കമ്മീഷൻ ശരിവച്ചു. സിവിൽ കോടതിയിൽ മാത്രമല്ല, ഉപഭോക്തൃ തർക്ക പരിഹാര കോടതികളിലും ചിട്ടി സംബന്ധമായ കേസുകൾ ഫയൽ ചെയ്യാമെന്നും, ഇത്തരം പരാതികൾ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിലനിൽക്കുമെന്നും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ നിലവിലുള്ള മറ്റ് നിയമങ്ങൾക്ക് പുറമെയുള്ള അധിക പരിഹാര മാർഗ്ഗമാണെന്നും...

Read More

കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

by on August 30, 2025 0 In Uncategorized

കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്....

Read More