January 14, 2026
  • January 14, 2026

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

by on May 30, 2025 0 In Uncategorized

കൊച്ചി: പള്ളിപ്പുറം ചെറായില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍...

Read More

‘സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു’ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

by on May 29, 2025 0 In Uncategorized

ഓപ്പറേഷന്‍ സിന്ദൂരില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നിലപാടിലുടച്ച് ഡോക്ടര്‍ ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി തരൂര്‍ എക്‌സില്‍ കുറിച്ചു. തനിക്ക് ചെയ്യാന്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ പറയുന്നു. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പനാമയിലെ പര്യടനത്തിനിടെയുള്ള ശശിതരൂരിന്റെ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. വിമര്‍ശവുമായി എത്തിയ...

Read More

തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി

by on May 29, 2025 0 In Uncategorized

അധികതീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറല്‍ കോടതി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. മാന്‍ഹള്‍ട്ടന്‍ ആസ്ഥാനമാക്കിയുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണ് അധിക ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം എന്നാണ് മൂന്നംഗ ഫെഡറല്‍ കോടതി പറയുന്നത്. 1977 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടാണ്...

Read More

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതി; അന്വേഷണം

by on May 29, 2025 0 In Uncategorized

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്നാണ് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ലോഗറുടെ വിശദാംശങ്ങൾ പോലീസ് തേടിയിട്ടുണ്ട്. ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറന്നത്. കിഴക്കേനടയിലൂടെ പദ്മതീർത്ഥക്കുളത്തിന് മുകളിലൂടെയാണ് ഡ്രോൺ പറന്നത്. ണ്ടു ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം യുവതി എത്തിയെന്നാണ് വിവരം. യുവതി ഡ്രോൺ ഉപയോഗിച്ചതായി നിർണായക മൊഴിയും ലഭിച്ചതായി പൊലീസ് പറഞ്ഞു.

Read More

സൈക്കിൾ ന്യൂജൻ ലഹരി ജൂൺ 01 ന്

by on May 28, 2025 0 In Uncategorized

ലോക സൈക്കിൾ ദിനവും ലോക പരിസ്ഥിതി ദിനവും ഈ വർഷം ആചരിക്കുന്നത് നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന നിരോധിത മയക്കുമരുന്നുകളോട് സന്ദിയില്ലാ സമരം പ്രഖ്യാപിച്ചു കൊണ്ടാണ്. വ്യക്തികളുടെ ശാരീരികവും മാനസീകവുമായ പ്രവർത്തനങ്ങളെ നന്നായി ഉത്തേജിപ്പിച്ചു പോന്ന വ്യായാമമാണ് സൈക്കിൾ സവാരി. അതാകട്ടെ മറ്റ് പെട്രോളിയം ഇന്ദനങ്ങളുടെ ആവശ്യകതയും ഇല്ലാത്തതിനാൽ തികച്ചും പരിസ്ഥിതി സൗഹൃദവും ചിലവു കുറഞ്ഞ യാത്രാമാദ്ധ്യവുമാകുന്നു. ലോകമെമ്പാടും ജൂൺ 03 ലോക സൈക്കിൾ ദിനമായും ജൂൺ 05 ലോക പരിസ്ഥിതി ദിനമായും ആചരിക്കുന്നു. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും...

Read More

കുടിവെള്ള വിതരണ വാൽവിൽ ചോർച്ച, വാട്ടർ അതോറിറ്റി നൽകിയ അധിക ബില്ല് റദ്ദാക്കി,പിഴയും നൽകണം.

by on May 28, 2025 0 In Uncategorized

കൊച്ചി: പരാതിക്കാരന്റേത ല്ലാത്ത കാരണം കൊണ്ട് സംഭവിച്ച ലീക്കേജ് നഷ്ടത്തിന് ഉപഭോക്താവിൽ നിന്നും അധിക തുക ഈടാക്കാൻ കഴിയില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുതിർന്ന പൗരനും വിമുക്തഭടനുമായ മാർട്ടിൻ പൈവക്ക് 15691 രൂപ വെള്ളക്കരമായി അടക്കണം എന്ന് കാണിച്ച് 2024 ജൂലൈ മാസത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും അധിക ബില്ല് ലഭിച്ചു. ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അതോറിറ്റിയെ സമീപിച്ചു. മീറ്റർ ബോക്സിന് സമീപം വാൽവിന്റെ തകരാർ മൂലം വെള്ളം ലീക്കായി...

Read More

‘അന്‍വര്‍ വിഷയം വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട, അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് ആഗ്രഹം’: കെ സുധാകരന്‍

by on May 28, 2025 0 In Uncategorized

യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. കാലങ്ങളായി തനിക്ക് അന്‍വറുമായി വൈകാരികമായ ഒരു അടുപ്പമുണ്ട്. ആ അടുപ്പം വച്ച് താന്‍ ഒന്നുകൂടി അദ്ദേഹത്തെ നേര്‍വഴിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ യുഡിഎഫ്...

Read More