February 11, 2026
  • February 11, 2026

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്‌ തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു.ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു.

by on June 19, 2025 0 In Uncategorized

തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്‌ തലശ്ശേരി റയിൽവേ സ്റ്റേഷൻ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിർമ്മിക്കുന്നു.ഇതിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു.റേയിൽവേ സ് സ്റ്റേഷന് സമീപത്തായാണ് വിശാലമായ പൂന്തോട്ടം ഒരുക്കുന്നത്. തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്. വരും ദിവസങ്ങളിൽ സമൂഹത്തിന് ആവശ്യമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുളള തയ്യാറെടുപ്പിലാണ് സംഘടന. ചടങ്ങിൽ സ്റ്റേഷൻ മാസ്റ്റർ രാജേഷ്, ലയൺസ് ഭാരവാഹികളായ റിനിൽ മനോഹർ, ബോബി സഞ്ജീവ്, മനോഷ് രാജ്,...

Read More

ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകൾ ഉണ്ട്; സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത്

by on June 19, 2025 0 In Uncategorized

ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. യശ്വന്ത് വര്‍മയോ, ബന്ധപ്പെട്ടവരോ അറിയാതെ പണം വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജഡ്ജിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പത്ത് ദിവസം നീണ്ട അന്വേഷണത്തിൽ 55 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. ഇലക്ട്രോണിക് തെളിവുകളും ശേഖരിച്ചിരുന്നു. അന്വേഷണത്തിൽ പണം...

Read More

‘അമേരിക്കയെ പാഠം പഠിപ്പിക്കും, ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ട്’;മുന്നറിയിപ്പുമായി ഇറാന്‍

by on June 19, 2025 0 In Uncategorized

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. (Iran says all options on the table in case of US intervention) ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍...

Read More

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു

by on June 19, 2025 0 In Uncategorized

വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. മകൻ സുരക്ഷിതാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത...

Read More

എയർ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാന സർവീസുകൾ വെട്ടിക്കുറച്ചു, നിയന്ത്രണം ജൂലൈ പകുതി വരെ

by on June 19, 2025 0 In Uncategorized

ന്യൂ ഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രാടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആശങ്കയുണ്ടാക്കുന്ന തീരുമാനവുമായി എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി.യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ...

Read More

ക്ലബ് വേൾഡ് കപ്പിൽ സിറ്റിക്ക് വിജയ തുടക്കം; മൊറോക്കൻ ക്ലബ്ബിനെ തോൽപ്പിച്ചു

by on June 19, 2025 0 In Uncategorized

ഫിഫ ക്ലബ് വേൾഡ്കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബായ വയദാദ് കാസാബ്‌ളാങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ ഫിൽ ഫോഡൻ ഇംഗ്ലീഷ് ക്ലബ് വമ്പന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ ലീഡ് ഉയർത്തി. 88-ാം മിനിറ്റിൽ സിറ്റിയുടെ റീക്കോ ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. പുതിയ സൈനിങ്ങുകളായ റെയ്ൻഡേഴ്സിനും റയാൻ ചെർക്കിക്കും പെപ് ഗ്വാർഡിയോള അവസരം നൽകി. ഗ്രൂപ്പ് ജിയിലെ അടുത്ത മത്സരത്തിൽ യു എ...

Read More

കേരളതീരത്തെ കപ്പൽ അപകടങ്ങൾ; കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും; നിർണായക നീക്കവുമായി സർക്കാർ

by on June 19, 2025 0 In Uncategorized

കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. കപ്പൽ അപകടങ്ങൾ അന്വേഷിക്കാൻ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. കണ്ടെയ്നറുകൾ തീരത്തെടിഞ്ഞ ജില്ലകളിലെ കളക്ടർമാരാവും കോടതിയെ സമീപിക്കുക. അപകടമുണ്ടായ ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് നൽകും. ചീഫ് സെക്രട്ടറി ചർച്ചകൾക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം. കോസ്റ്റൽ ഐജി അക്ബറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വിവിധ കോസ്റ്റൽ സ്റ്റേഷനുകളിലെ സി ഐ മാർ ഉൾപ്പെടുന്നതാണ്...

Read More

അഹമ്മദാബാദ് വിമാന ദുരന്തം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

by on June 19, 2025 0 In Uncategorized

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങൾ വിട്ടു...

Read More

മെഴുവേലിയിലെ നവജാതശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

by on June 18, 2025 0 In Uncategorized

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയ്ക്ക് ഏറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21കാരി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടെ ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിന്റെ തല നിലത്തടിച്ചത് ആകാമെന്ന് നിഗമനം. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് യുവതി...

Read More

‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ

by on June 18, 2025 0 In Uncategorized

എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.അന്ന് എന്റെ RSS ബന്ധത്തെക്കുറിച്ച് പത്രപ്പരസ്യം കൊടുത്ത CPIM ഇന്ന് പരസ്യസമ്മതം നടത്തിയത്...

Read More