July 17, 2026
  • July 17, 2026

ഓണാഘോഷം

by on September 15, 2025 0 In Uncategorized

കേരള സൗഹ്യദം കൂട്ടായ്മയും ലവ്ഷോർ കൂട്ടായ്മയും സംയുക്തമായി തലശ്ശേരി പെപ്പർ പാലസിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി മുംതാസ് ആസാദ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ: ഷബീർ കെ.സി. ഓണസന്ദേശം നൽകി. സൈറ മുഹമ്മദ്, സമീർ ധർമ്മടം , സുലൈഖ ടീച്ചർ, നജീബ് മാമാസ്, റഷീദ് കരിയാടൻ, ഡോ:അബദുൾ സലാം, ജാസ് ജാഫർ, സിറാജ് മാഹി, ഉസ്മാൻ വടക്കുമ്പാട് ,ജെസി രാഘേഷ്, കബീർ, തുടങ്ങിയവർ സംസാരിച്ചു. സംഗീത മേഖലയിൽ 50 വർഷം പിന്നിട്ട...

Read More

ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

by on September 15, 2025 0 In Uncategorized

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ വെർച്ചൽ ക്യൂ സ്ലോട്ടുകൾ ദേവസ്വം ബോർഡ് വീണ്ടും തുറന്നു. അയ്യപ്പ സംഗമം നടക്കുന്ന ദിവസത്തെ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. 19,20 തീയതികളിൽ ആയിരുന്നു നിയന്ത്രണം. രണ്ടു ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നു. ഹൈക്കോടതി നിർദേശം മറികടന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

Read More

ഐക്യരാഷ്ട്രസഭയിൽ പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ; പിന്തുണച്ച് 142 രാജ്യങ്ങൾ

by on September 13, 2025 0 In Uncategorized

ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അൻുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു....

Read More

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സാമ്പാദ്യ വിഹിതം നൽകണം

by on September 13, 2025 0 In Uncategorized

ന്യൂമാഹി: മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമ്പാദ്യ വിഹിതമായ 4500 രൂപ ലഭിച്ചിട്ടില്ലെന്ന് പരാതി. ഏപ്രിൽ മാസത്തിൽ വിഷുവിന് മുമ്പ് ലഭിക്കേണ്ട 4500 രൂപയിൽ 1500 രൂപ മാത്രമാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളുടെയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തുല്യമായ വിഹിതമാണ് പഞ്ഞമാസ സമ്പാദ്യ വിഹിതമായി നൽകിയിരുന്നത്. നാല് മാസം കഴിഞ്ഞിട്ടും ബാക്കി ലഭിക്കാനുള്ള 3000 രൂപ നൽകിയിട്ടില്ലെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം (ബി.എം.പി.എസ്) ജില്ലാ സെക്രട്ടറി ഋഷികേശ് കുറ്റപ്പെടുത്തി. തീരദേശം വരുതിയിലാണെന്നും തുക എത്രയും പെട്ടെന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കിയാൽ...

Read More

ന്യൂമാഹി പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി

by on September 13, 2025 0 In Uncategorized

കോടിയേരി : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിന് നീതി ലഭ്യമാക്കുക, പോലീസ് ക്രിമിനലുകളെ ജയിലിലടക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോടിയേരി, പാറാൽ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ചേർന്ന് ന്യൂമാഹി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവ്വാഹക സമിതി അംഗം വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ: സി.ടി. സജിത്ത്, വി. ദിവാകരൻ, പി.കെ. രാജേന്ദ്രൻ, സന്ദീപ് കോടിയേരി,...

Read More

കോപ്പാലം റോഡിൻ്റെ ശോച്യാവസ്ഥ: പ്രതിഷേധ കൂട്ടായ്മ നടത്തി

by on September 13, 2025 0 In Uncategorized

മാഹി: മൂലക്കടവ് – കോപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡ് ഗതാഗതയോഗ്യമാക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സി.പി.ഐ.എം ഡിവൈ എഫ്ഐ, സി.ഐ ടി. യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എറിയാ കമ്മിറ്റി അംഗം സ: വടക്കൻ ജനാർദ്ധനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, ടി.കെ ഗംഗാധരൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രാഗേഷ് ,ലോക്കൽ കമ്മിറ്റി അംഗം മാലയാട്ട് സജീവൻ എന്നിവർ സംസാരിച്ചു

Read More

ചിത്രകല കുട്ടികളുടെ സർഗ്ഗവാസനകളുടെ പ്രകാശനം!കെ.കെ. സനിൽ കുമാർ

by on September 13, 2025 0 In Uncategorized

മാഹി: ചിത്രകല കുട്ടികളുടെ സർഗ്ഗ വാസനകളുടെ പ്രകാശനോപാധിയാണെന്നും രക്ഷിതാക്കളും അധ്യാപകരും അതു തിരിച്ചറിയണമെന്നും വർണ്ണോത്സവങ്ങളും ചിത്രരചനാ മത്സരങ്ങളും അതിനു പരിമിതിയാവരുതെന്നും പ്രശസ്ത ചിത്രകാരൻ കെ.കെ.സനിൽകുമാർ പറഞ്ഞു. പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയേഴാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മയ്യഴിയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വർണ്ണോത്സവം’ കാൻവാസിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു വളരാൻ കുട്ടികൾക്ക് മുതിർന്നവർ അവസരമേകണമെന്നും കലാസ്വാദകരായും തനതായ ശൈലിയുള്ള കലാകാരന്മാരായും വളരുന്ന കുട്ടികൾ...

Read More

വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി

by on September 13, 2025 0 In Uncategorized

വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉള്‍പ്പെടെയാണ് അംഗീകാരം. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും. (cabinet approves amendment in wildlife protection act) മലയോര മേഖലയിലെ...

Read More

ഐ എം എ ജില്ലാതല ഓണാഘോഷം സംഘടിപ്പിച്ചു

by on September 13, 2025 0 In Uncategorized

കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഐഎംഎ ഹാളിൽ ഡോക്ടർമാർ കുടുംബാംഗങ്ങള്ക്കുമായി ജില്ലാതല ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ എം എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്തു. ഐ എം എ ജില്ലാ ചെയർമാൻ ഡോ രാജ്മോഹൻ അധ്യക്ഷനായി. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ ശശിധരൻ മുഖ്യാതിഥിയായി സംബന്ധിച്ചു. ജില്ലാ കൺവീനർ ഡോ ലതാ മേരി, ബ്രാഞ്ച്...

Read More

ഒഴുക്കുവല പുറം കടലില്‍ നഷ്ടപ്പെട്ടതായി തൊഴിലാളികള്‍

by on September 13, 2025 0 In Uncategorized

തലശ്ശേരി പുറം കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ മത്സ്യ തൊഴിലാളികളുടെ മീന്‍വല നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം 6 ന് കാലത്ത് ഗോപാലപേട്ടഹാര്‍ബറില്‍ നിന്നും പുറം കടലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ തോണിക്കാരുടെ വലയാണ് പുറം കടലില്‍ നഷ്ടപ്പെട്ടത്. പുളിക്കൂല്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള സഫമാര്‍വ്വ വള്ളത്തില്‍ പുറപ്പെട്ടതായിരുന്നു 5 തൊഴിലാളികള്‍. 500 കിലോഗ്രാം വരുന്ന ഒഴുക്കുവലയാണ് നഷ്ടപ്പെട്ടത്. ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഫൈബര്‍ തോണി ഉടമ നസീര്‍ പറയുന്നു. 8 ന്...

Read More