April 2, 2026
  • April 2, 2026

കേരളത്തിൽ കൊവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതൽ കേരളത്തിൽ, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

by on May 31, 2025 0 In Uncategorized

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375...

Read More

പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറി; യുവാവ് അറസ്റ്റിൽ

by on May 31, 2025 0 In Uncategorized

പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രവി മുരളീധർ വർമ്മ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യുദ്ധ കപ്പലുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്താനിലേക്ക് ചോർത്തിയത് എന്നാണ് വിവരം. ഹണി ട്രാപ്പിൽ പെടുത്തിയതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ...

Read More

ഗുജറാത്തിന് ബൈ കൊടുത്ത് മുംബൈ; നീലപ്പട രണ്ടാം ക്വാളിഫയറിലേക്ക്; ജയം 20 റൺസിന്

by on May 31, 2025 0 In Uncategorized

ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് ജയം. ​ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനെ പരാജയപ്പെടുത്തിയാണ് മുംബൈ ക്വാളിഫയർ രണ്ട് ഉറപ്പിച്ചിരിക്കുന്നത്. 229 റൺസ് വിജയലക്ഷ്യം റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്തിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. 80 റണ്‍സെടുത്ത സായ് സുദര്‍ശനും 48 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. മുംബൈയ്ക്കായി ട്രെന്‍ഡ് ബോള്‍ട്ട് 2 വിക്കറ്റും ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസണ്‍, സാന്റ്‌നര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ...

Read More

ഇടുക്കിയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന

by on May 30, 2025 0 In Uncategorized

ലിഫ്റ്റ് അപകടത്തിൽ ഇടുക്കി കട്ടപ്പനയിലെ വ്യാപാരി മരിച്ച സംഭവത്തിൽ പരിശോധനയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. പ്രാഥമിക പരിശോധനയിൽ നിശ്ചലമായ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണ് അപകടകാരണമെന്ന് കണ്ടെത്തി. കഴിഞ്ഞ 28നാണ് കട്ടപ്പന പവിത്ര ഗോൾഡ് ഉടമ സണ്ണി ഫ്രാൻസിസ് അപകടത്തിൽ മരിച്ചത്. സ്വന്തം വ്യാപാരസ്ഥാപനത്തിലെ നാലാം നിലയിൽ നിന്ന് സണ്ണി ഫ്രാൻസിസ് താഴേക്ക് ഇറങ്ങുമ്പോഴാണ് ലിഫ്റ്റ് തകരാറിലായത്. സഹായത്തിനായി ലിഫ്റ്റ് കമ്പനിയുടെ പരിശീലനം ലഭിച്ച സണ്ണിയുടെ തന്നെ സ്ഥാപനത്തിലെ ജീവനക്കാരനെ ബന്ധപ്പെട്ടു. കമ്പനി ടെക്നീഷ്യനെ വീഡിയോ കോൾ...

Read More

‘ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും വിജയം യുഡിഎഫിന്’ ; ഷാഫി പറമ്പിൽ

by on May 30, 2025 0 In Uncategorized

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിൻ്റെ ആദ്യ ചോയിസ് സ്ഥാനാര്‍ത്ഥി സ്വരാജായിരുന്നോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും വിജയം യുഡിഎഫിനാണ്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യുഡിഎഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫിൻ്റെ ജയമാണ്. എല്‍ഡിഎഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞു വീഴുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫിയുടെ...

Read More

എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

by on May 30, 2025 0 In Uncategorized

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും ഒരു മരണം. ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്....

Read More

ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേക്കറായിട്ടില്ല,താരത്തിന്റെ അനുവാദമില്ലാതെ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല: വിപിന്‍ കുമാര്‍

by on May 30, 2025 0 In Uncategorized

തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചതായി വിപിന്‍ കുമാര്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിപിന്‍  പറഞ്ഞു. തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ടെന്നും വ്യാജ പരാതി നല്‍കിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ താന്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിയ്ക്ക്...

Read More

ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസ്; പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ തേടി ഇഡിക്ക് വീണ്ടും വിജിലന്‍സിന്റെ കത്ത്

by on May 30, 2025 0 In Uncategorized

ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ നിലപാട് കടുപ്പിച്ച് വിജിലന്‍സ്. കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് വീണ്ടും കത്ത് നല്‍കി. കേസ് ഫയല്‍ ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയെങ്കിലും ഇഡി അനുകൂല നിലപാട് എടുത്തിരുന്നില്ല. അന്വേഷണ പുരോഗമിക്കുന്നതിനാല്‍ കേസ് ഫയല്‍ പൂര്‍ണമായും നല്‍കാനാവില്ല എന്നായിരുന്നു മറുപടി. ഇതിനു പിന്നാലെയാണ് പരാതിക്കാരന്‍ എതിരെയുള്ള ECIR, സമന്‍സ് എന്നിവ പ്രത്യേകം ചോദിച്ച് വീണ്ടും കത്ത് നല്‍കിയത്. വിജിലന്‍സ് കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ...

Read More

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

by on May 30, 2025 0 In Uncategorized

കൊച്ചി: പള്ളിപ്പുറം ചെറായില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍...

Read More

‘സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു’ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

by on May 29, 2025 0 In Uncategorized

ഓപ്പറേഷന്‍ സിന്ദൂരില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നിലപാടിലുടച്ച് ഡോക്ടര്‍ ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി തരൂര്‍ എക്‌സില്‍ കുറിച്ചു. തനിക്ക് ചെയ്യാന്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ പറയുന്നു. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പനാമയിലെ പര്യടനത്തിനിടെയുള്ള ശശിതരൂരിന്റെ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. വിമര്‍ശവുമായി എത്തിയ...

Read More