July 17, 2026
  • July 17, 2026

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

by on August 15, 2025 0 In Uncategorized

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച (ഓഗസ്റ്റ് 19) പ്രഖ്യാപിക്കും. മുംബൈയിൽ വച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുക. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിലൂടെ ടീമിനെ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലായിരിക്കും നീലപ്പട കളത്തിൽ ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ശുഭ്മാൻ ഗിൽ ടീം വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അഭിഷേക് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിക്കുകയാണെങ്കിൽ...

Read More

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

by on August 15, 2025 0 In Uncategorized

തലശേരി പിലാക്കൂൽമദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂൾ എഴുപത്തിഒൻ പതാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ ഹസ്ന ടീച്ചർ പതാക ഉയത്തിയതോടെ ആരംഭിച്ച ആഘോഷം സ്കൂൾ മാനേജർ സി എ അബുബക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഹസ്ന . കെ അദ്ധ്യക്ഷം വഹിച്ചു.. മാനേജിങ്ങ്കമ്മിറ്റി സെക്രട്ടറി സാഹിർ പാലക്കൽ,പി ടി എ പ്രസിഡന്റ് റാഷ സി എച്ച്, കാത്താണ്ടി സാക്കിർ , സി ഒ ടി മുഹമദ് മാഷ് ,ഷമീമ...

Read More

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്; ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം, സുപ്രീം കോടതി ഇടക്കാല ഉത്തരവ്

by on August 14, 2025 0 In Uncategorized

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായകമായി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വിവരങ്ങൾ ബൂത്ത് തിരിച്ചായിരിക്കണം പ്രസിദ്ധീകരിക്കേണ്ടത്. വോട്ടർ ഐഡി നമ്പറുകൾ ഉപയോഗിച്ച് പട്ടിക തിരിയ്ക്കാൻ കഴിയും. കരട് പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണവും ഇതിൽ ഉണ്ടാക്കു. ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ...

Read More

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ

by on August 14, 2025 0 In Uncategorized

നടി മിനു മുനീറിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് തിരുമംഗലം പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു...

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് തിരിച്ചടി; ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി

by on August 14, 2025 0 In Uncategorized

കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരൻ നാഗരാജിന്‍റെ മൊഴി രേഖപ്പെടുത്തും. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ എംഎല്‍എ പി വി അന്‍വറും വിഷയം ഉന്നയിച്ചിരുന്നു. 1994 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ആസ്തി സ്റ്റേറ്റ്‌മെന്റും ഇന്‍കം ടാക്‌സ് റിട്ടേണുകളും...

Read More

ഗൂഗിൾ ക്രോം ബ്രൗസര്‍ വാങ്ങാൻ ഇന്ത്യക്കാരന്റെ കമ്പനി; വമ്പന്‍ നീക്കവുമായി പെര്‍പ്ലെക്സിറ്റി

by on August 14, 2025 0 In Uncategorized

ഗൂഗിളിന്റെ ക്രോം ബ്രൗസർ സ്വന്തമാക്കാൻ 34.5 കോടി രൂപ നൽകാനൊരുങ്ങി പെർപ്ലെക്സിറ്റി.ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള AI കമ്പനിയാണ് പെർപ്ലെക്സിറ്റി. ഓൺലൈൻ സെർച്ചിങ്ങിൽ ഗൂഗിളിന് നിയമവിരുദ്ധമായ കുത്തകയുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു ഫെഡറൽ ജഡ്ജി വിധിച്ചിരുന്നു.ഇതിന് പരിഹാരമായി ക്രോം വിൽക്കണമെന്നും യു എസ് നീതിന്യായ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനാലാണ് പെർപ്ലെക്സിറ്റി ക്രോമിനെ ഏറ്റെടുക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. ഏകദേശം 18 ബില്യൻ ഡോളര്‍ മാത്രം മൂല്യമുള്ള അരവിന്ദ് ശ്രീനിവാസിന്റെ കമ്പനിയാണ് 34.5 ബില്യൻ മുടക്കി ക്രോം...

Read More

‘ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക’; ട്രംപിനെതിരെ RSS മുഖപത്രം

by on August 14, 2025 0 In Uncategorized

ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക എന്ന് RSS മുഖപത്രം ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും RSS മുഖപത്രം വിമർശിച്ചു. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക...

Read More

75-ാം വയസിലെ സ്വാഗ് ; തീയറ്ററിൽ ആവേശമായി ലോകേഷ്-രജിനികാന്ത് ചിത്രം, ‘കൂലി’ ആദ്യ പ്രതികരണം

by on August 14, 2025 0 In Uncategorized

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്‌ക്രീനിൽ കൊണ്ടുവരാൻ ലോകേഷിന് സാധിച്ചെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിന്റെ ‘വിക്രം’ സിനിമയുടെ അത്രയും എത്തിയില്ല എന്നും പ്രേക്ഷകർ പറയുന്നു. ചിത്രം രജിനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ലോകേഷ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. നാഗാർജുനയുടെയും സൗബിന്റെയും പ്രകടനത്തിന്...

Read More

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 13 പേർ മരിച്ചു, ഇന്ത്യക്കാരും ചികിത്സയിൽ

by on August 14, 2025 0 In Uncategorized

കുവൈറ്റിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. 63 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും...

Read More

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍

by on August 13, 2025 0

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍ കൊച്ചി: എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർഥികള്‍ പിടിയിലായി. സിവില്‍ എഞ്ചിനീയറിങ് വിദ്യാർഥികളായ അതുല്‍, അല്‍വിൻ റിബി എന്നിവരാണ് പിടിയിലായത്. 10 ഗ്രാം മയക്കുമരുന്ന് ഇവരില്‍നിന്ന് കണ്ടെടുത്തു.   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും ലഹരിവിരുദ്ധ സ്ക്വാഡും വിദ്യാർഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്. പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.   ബെംഗളൂരുവില്‍നിന്നാണ് വിദ്യാർഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാർഥികള്‍ക്കിടയില്‍ ഇവർ ലഹരി വില്‍പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read More