പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി
പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകളും തടിമരവും ധാരാളമായി വെട്ടിമാറ്റി. ബുധനാഴ്ച രാവിലെയാണ് ഇവ മുറിച്ചുനീക്കിയത്. തണൽമരങ്ങളിൽ കൂട് കൂട്ടിയ പക്ഷികളുടെ കാഷ്ഠം കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അധികൃതർ മരത്തിൻ്റെ കുറെ ചില്ലകൾ മുറിച്ചുമാറ്റിയത്. മരച്ചില്ലകൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് മരത്തിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളും മുട്ടകളും നശിച്ചു. കാൽനടയാത്രക്കാർക്ക് പക്ഷിക്കാഷ്ഠത്തിൻ്റെ ശല്യം ഒഴിവായിക്കിട്ടിയതിൻ്റെ ആശ്വാസം. അതേസമയം പഞ്ചായത്ത് അധികൃതർ മരച്ചില്ലകൾ മുറിച്ചുമാറ്റി പക്ഷികളുടെ ആവാസ...
Read More