January 14, 2026
  • January 14, 2026

ഇഡി വീണ്ടും കേരളത്തില്‍; തന്ത്രിയെ ബിജെപി പിന്തുണയ്ക്കുന്നത് എന്തിന്?

by on January 13, 2026 0 In Uncategorized

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പോരാട്ടം കനക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണി നേതാക്കളും സ്വര്‍ണക്കൊള്ളയെ എതിരാളെകളെ ആക്രമിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിപ്പാട്ട് ഇടത് പക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ സി പി ഐ എം നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എ പത്മകുമാറും, എന്‍ വാസുവും അറസ്റ്റിലായി. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സി പി ഐ എമ്മിനെതിരെ കടുത്ത ആരോപണവുമായി...

Read More

നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി

by on January 13, 2026 0 In Uncategorized

തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം. കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന...

Read More

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

by on January 13, 2026 0 In Uncategorized

ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി പറഞ്ഞു. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചു. ഇത് ബ്ലേഡ് മാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ ശ്രീഹരി  കൈമാറി. ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ്...

Read More

കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

by on January 13, 2026 0 In Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.   പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം...

Read More

ന്യൂമാഹിയിലെ പൊട്ടിത്തകർന്ന റോഡുകൾ: കോൺഗ്രസ് പ്രക്ഷോഭത്തിന്

by on January 13, 2026 0 In Uncategorized

ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്തിലെ റോഡുകൾ ഭൂരിപക്ഷവും പൊട്ടിത്തകർന്ന് ഗതാഗതയോഗ്യമല്ലാതായിത്തീർന്നിരിക്കുകയാണ്. ജൽ ജീവൻ പ്രവൃത്തി തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിലാണ്. കരാറുകാർക്ക് സർക്കാർ പണം നൽകാത്തതിനാലാണ് പ്രവൃത്തി നടക്കാത്തത്. സർക്കാർ ഫണ്ട് ലഭിച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മാത്രമേ പഞ്ചായത്ത് അധികൃതർക്കും ജൽ ജീവൻ മിഷൻ അധികൃതർക്കും പറയാൻ കഴിയുന്നുളളൂ. എപ്പോൾ പ്രവൃത്തി നടക്കുമെന്നോ എപ്പോൾ...

Read More

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്

by on January 13, 2026 0 In Uncategorized

കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക്. സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്. പ്രധാനമായും യൂണിയൻ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു കോടതി വിധി അംഗീകരിക്കുന്നില്ല എന്നിവയും കെഎസ്‍യു ആരോപിക്കുന്നു. ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചായിരിക്കും അവധിയുടെ കാര്യത്തിൽ തീരുമാനം ആകുക. എന്നാൽ കെഎസ്‌യുവിന് കൂടുതൽ പ്രാതിനിധ്യമുള്ള കോളജുകളിൽ സമരം നടത്തി പഠിപ്പ് മുടക്കാനാണ് സാധ്യത.

Read More

ബ്രണ്ണൻ കോളേജിലെ പൂർവ്വകാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു.

by on January 12, 2026 0 In Uncategorized

ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷക ആഘോഷത്തിന്റെ ഭാഗമായി, കോളേജ് ഓഡിറ്റോറിയത്തിൽ അദ്ധ്യാപകർ ഒത്തുചേർന്നു. . ധർമ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ബി ഗീതമ്മ സംഗമം ഉദ്ഘാടനം ചെയ്തു ! കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ജെ വാസന്തി ചടങ്ങിൽ മുഖ്യാതിഥിയായി . . ഫോറം പ്രസിഡണ്ട് പ്രൊഫ കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സു തികഞ്ഞ പ്രൊഫ കെ പി സദാനന്ദൻ, പ്രൊഫ എൻ സുഗതൻ...

Read More

എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

by on January 12, 2026 0 In Uncategorized

സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി. ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയാണ്. അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ...

Read More

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

by on January 12, 2026 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ...

Read More

ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരി​ഗണിക്കും

by on January 12, 2026 0 In Uncategorized

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുന്നു. ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല. ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ വിരിച്ച്. പരാതികൾ ഇല്ലാതെ രാഹുൽ നേരം വെളുപ്പിച്ചു. സന്ദർശിക്കാൻ എത്തിയ അടൂരിലെ കോൺഗ്രസ്സ് നേതാക്കളെ കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചു. സന്ദർഷകരെ ആരെയും അനുവദിക്കേണ്ടന്ന് രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു....

Read More