‘സ്റ്റിച്ചില്‍ നിന്ന് 2 മാസങ്ങള്‍ക്ക് ശേഷം മരക്കഷണങ്ങള്‍’ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാലിൽ തുളഞ്ഞു കയറിയ മരക്കഷണങ്ങൾ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ.ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്. കഴിഞ്ഞ മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് ഭരതന്നൂർ സ്വദേശി മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം എക്സറേ എടുത്ത് മുറിവ് തുന്നിക്കെട്ടി...
Read More