കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കും, ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും വലിയ മുന്നേറ്റമുണ്ടാക്കും; ഡിസിസി പ്രസിഡന്റ്
കോഴിക്കോട് കോർപറേഷൻ ഇത്തവണ യുഡിഎഫ് പിടിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ . ജില്ലാ പഞ്ചായത്ത് പിടിക്കും,നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. ആകെ വോട്ടിംഗിൽ എൽഡിഎഫിനേക്കാൾ യുഡിഎഫ് മുന്നിലെത്തും ഉറപ്പെന്നും പ്രവീൺ കുമാർ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. രാഹുലിന്റെ കാര്യത്തിൽ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. സ്വർണ്ണക്കൊളളയിൽ എന്ത് നടപടിയാണ് എൽഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. ജാഗ്രതക്കുറവുണ്ടായി. വിഎം വിനുവിന് വോട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ ഡിസിസിക്ക് വീഴ്ച പറ്റിയെന്ന് അഡ്വ.കെ പ്രവീൺ...
Read More