July 16, 2026
  • July 16, 2026

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അറസ്റ്റിലായ പ്രതി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം

by on June 13, 2026 0 In Uncategorized

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍ കേസിൽ അറസ്റ്റിലായ പ്രതി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം. പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.കെ വിനോദ് കുമാര്‍ പറഞ്ഞു. പ്രചാരണത്തിന് പിന്നില്‍ മറ്റു പാര്‍ട്ടികളോട് വിധേയത്വമുള്ള പൊലീസുകാരെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പ്രാദേശിക നേതാവായ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കാസർഗോഡ് ഉപ്പളയിൽവെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്....

Read More

‘ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി’; അംഗണവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ

by on June 13, 2026 0 In Uncategorized

ഒഡീഷയിൽ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതൽ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ...

Read More

‘നിപ വ്യാപനം ഉണ്ടായിട്ടില്ല; വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല’; കെ മുരളീധരന്‍

by on June 13, 2026 0 In Uncategorized

നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ...

Read More

കേരള പൈതൃകത്തെ അടയാളപ്പെടുത്തി ന്യൂഡൽഹി മ്യൂസിയത്തിൽ ചുമർചി

by on June 12, 2026 0 In Uncategorized

മാഹി : ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൻ്റെ ചുമരിൽ ആദ്യമായി കേരള ചുമർ ചിത്രം ആലേഖനം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. കേരളത്തിൻ്റെ കലാ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന ചിത്രമാണ് വരച്ചത്. കഥകളിയും മോഹിനിയാട്ടവും, വള്ളം കളിയും, പുലികളിയും, കളരിപ്പയറ്റും, വേലയും തുടങ്ങിയ ഗൃഹാതുരത്വമുണർത്തുന്ന ചിത്രങ്ങൾ ഇനി ഡൽഹിയിലെ കലാസ്വാദകർക്ക് വായിച്ചെടുക്കാം. 70അടി വലുപ്പമുള്ള ചിത്രം 10 ദിവസം കൊണ്ടാണ് പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ സുലോചന മാഹിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര,...

Read More

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു; അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് എ ഡി തോമസ്

by on June 12, 2026 0 In Uncategorized

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായവർ പ്രതികളെ തിരിച്ചറിഞ്ഞു. മർദ്ദനത്തിനിരയായ എഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് ഒന്നാം സാക്ഷി ജോജി എന്നിവരാണ് പ്രതികൾ അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. എ.ഡി. തോമസ് എംഎൽഎ, അജയ് ജൂവൽ കുര‍്യാക്കോസ്, കേസിലെ സാക്ഷികൾ എന്നിവരെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് ഓഫിസിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലാത്തി സറണ്ടർ...

Read More

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

by on June 12, 2026 0 In Uncategorized

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്...

Read More

സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC; ഒര്‍ഡിനറിക്ക് പകരം ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍

by on June 12, 2026 0 In Uncategorized

തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്‌മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.   ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ...

Read More

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, തിരുത്തൽ വേണം; CPIM കാസർകോട് ജില്ലാ കമ്മിറ്റിയിൽ‌ വിമർ‌ശനം

by on June 12, 2026 0 In Uncategorized

സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശമുണ്ട്. തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ശൈലി മാറുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട തിരുത്തൽ വൈകിപ്പോയെന്നും വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ്...

Read More

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

by on June 11, 2026 0

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ന്യുമാഹി :കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാറാല്‍ മാരിയന്റവിട പ്രീതാലയത്തില്‍ പി.നാദിഷ് (29), കല്ലില്‍ത്താഴെ ലക്ഷ്മിയില്‍  ഇ.സാരംഗ് എന്ന അപ്പു (30), കോടിയേരി തോട്ടോളില്‍ ഹൗസില്‍ എം.വിജേഷ് (46) എന്നിവരെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കോടിയേരി കല്ലില്‍ത്താഴെയിലെ കോണ്‍ഗ്രസ് പാറാല്‍ മണ്ഡലം കമ്മിറ്റി...

Read More

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 22.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

by on June 11, 2026 0

കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 22.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു   കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.   ലഹരിവിരുദ്ധ കാമ്പയിനായ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട്”ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്നും, സിപ്പ് ലോക്ക് കവറുകളും, ഗ്ലാസ് നിർമ്മിത ട്യൂബുകളും വീട്ടിൽ നിന്നും...

Read More