January 15, 2026
  • January 15, 2026

ക്രൂര പീഡനം, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു; രാഹുലിനെതിരെ രണ്ടാം എഫ്ഐആർ

by on December 4, 2025 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ എഫ്ഐആർ വിശദാംശങ്ങൾ.കേസിൽ രാഹുൽ മാത്രമാണ് പ്രതി. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചെതന്നും എഫ്ഐറിലുണ്ട്. രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാനാണ് കൊണ്ടു വിട്ടതെന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ല. എസ്ഐടി സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി...

Read More

രാജ്ഭവൻ ഇനി ‘ലോക്ഭവൻ കേരള’; പുതിയ പേര് സ്ഥാപിച്ച് ​ഗവർണർ‌

by on December 3, 2025 0 In Uncategorized

ഗവർണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവൻ. പുതിയ പേര് സ്ഥാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ലോക്ഭവൻ കേരള എന്ന പുതിയ ബോർഡ് ആണ് സ്ഥാപിച്ചത്. രാജ്ഭവൻ, രാജ്പഥ് ഇവയൊക്കെ കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ​ഗവർണർ പറഞ്ഞു. ലോക്ഭവൻ ജനങ്ങളുടേതായിരിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കൊളോണിയൽ സംസ്‌കാരത്തിൽ നിന്ന് നമ്മൾ പുറത്തുവരികയാണ്. അതിനാലാണ് പേര് മാറ്റമെന്ന് ഗവർണർ പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നും സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര...

Read More

‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

by on December 3, 2025 0 In Uncategorized

എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റേത് പീഡനം എന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിനുവിടുന്നു. സിപിഐഎമ്മിന് പരാതി കിട്ടിയാൽ...

Read More

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍

by on December 3, 2025 0 In Uncategorized

ബലാത്സംഗ, ഭ്രൂണഹത്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുക അടച്ചിട്ട കോടതി മുറിയില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പ്രോസിക്യൂഷന്റേയും അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം. (in camera proceedings in rape case against rahul mamkoottathil) കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാദം. സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇരുഭാഗവും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുലിന്...

Read More

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ മൂല്യം 90 കടന്നു

by on December 3, 2025 0 In Uncategorized

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഡോളറിനെതിരെ 90.13 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഒരു ഡോളറിന് തൊണ്ണൂറ് രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും കടന്ന് രൂപ കൂടുതല്‍ ആഴങ്ങളിലേക്ക് വീഴുകയാണ്. ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ച് വീഴ്ചയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പണം പിന്‍വലിച്ചതും ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ...

Read More

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

by on December 3, 2025 0 In Uncategorized

ഓസ്‌ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം സ്വദേശി അര്‍ജുന്‍, സുമ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. കോടികള്‍ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം. പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരന്‍ ശരത്ത്  പറഞ്ഞു. തന്റെ സുഹൃത്തിന്റെ സുഹൃത്തായ അര്‍ജുന്‍ എന്നയാള്‍ വഴിയാണ് ഇതിലേക്ക് എത്തിയതെന്ന് ശരത്ത് പറഞ്ഞു. സാധാരണ എല്ലാവരും...

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി

by on December 3, 2025 0 In Uncategorized

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്. അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ...

Read More

പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, ഉത്തരവിറക്കി സര്‍ക്കാര്‍

by on December 2, 2025 0

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.   വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളില്‍...

Read More

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

by on December 2, 2025 0 In Uncategorized

മൊബൈൽ സുരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിൾ. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യയിൽ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന നിർദേശമായിരുന്നു കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സഞ്ചാർ സാഥി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ...

Read More

രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ആര്‍ക്കും ഒരു ചേതവുമില്ല, പീഡനവീരനെ ന്യായീകരിച്ചതിനല്ലേ: വി ശിവന്‍കുട്ടി

by on December 2, 2025 0 In Uncategorized

കണ്ണൂര്‍: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്‌നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഈശ്വര്‍...

Read More