January 15, 2026
  • January 15, 2026

മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

by on December 1, 2025 0

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ് മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ...

Read More

ട്രെയിൻ യാത്രയില്‍ ഇനി ലോവര്‍ ബെര്‍ത്ത് ലഭിക്കുക അത്ര എളുപ്പമല്ല. 45 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് ലോവര്‍ ബെര്‍ത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക

by on November 30, 2025 0 In Uncategorized

ന്യൂഡല്‍ഹി: ട്രെയിൻ യാത്ര ചെയ്യുമ്ബോള്‍ ലോവർ ബെർത്ത് തിരഞ്ഞെടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി മുതല്‍ ലോവർ ബെർത്ത് ലഭിക്കാൻ കഷ്ടപ്പെടും. റെയില്‍വേയുടെ പുതിയ നിയമ പ്രകാരം ലോവർ ബെർത്ത് എപ്പോഴും ലഭിക്കണമെന്നില്ല.   ലോവർ ബെർത്ത് വേണമെന്ന് നമ്മള്‍ ഓപ്‌ഷനില്‍ ആവശ്യപ്പെട്ടാലും ‘അർഹതപ്പെട്ടവർ’ ഉണ്ടെങ്കില്‍ അവർക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുന്നത്.   റെയില്‍വേയുടെ റിസർവേഷൻ സിസ്റ്റം പ്രകാരം 45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകള്‍ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക.  ...

Read More

ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്, തൃശൂര്‍ എംപിയെ തോണ്ടാൻ വന്നാല്‍ മാന്തി പൊളിക്കും’; സുരേഷ് ഗോപി

by on November 30, 2025 0

തൃശൂര്‍: സിപിഐഎം നേതാവിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റ് അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി ‘ മാക്രി’ എന്ന് വിളിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ എംപിയെ തോണ്ടാന്‍ വന്നാല്‍ മന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.   വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച്‌ മനസിലാക്കു. അവരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ കൂടി...

Read More

സൈബര്‍ തെറിവിളികളോട് പുച്ഛം,ഇവര്‍ ചിലരുടെ കൂലിയെഴുത്തുകാര്‍;മഴപെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍’

by on November 30, 2025 0

തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നിലപാട് ആവർത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സൈബർ തെറിവിളികളോട് പരമ പുച്ഛമാണെന്നും തെറിവിളിക്കുന്നവർ പ്രത്യേക ചിലയാളുകളുടെ കൂലിയെഴുത്തുകാരാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കില്‍ കുറിച്ചു.   പാർട്ടി നിലപാടിന് വിഭിന്നമായി പ്രതികരിച്ചതുകൊണ്ടാണ് കെ സുധാകരനെതിരെ പറഞ്ഞത്. പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല. തന്റെ പേരില്‍ ഒരു സ്ത്രീയും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മഞ്ചേരി സംഭവം കോടതി ചവറ്റുകൊട്ടയില്‍ ഇട്ടതാണ്. മഴ പെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍, രാജ്‌മോഹൻ...

Read More

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതില്‍ കേസ്: സന്ദീപ് വാര്യറെയും പ്രതി ചേര്‍ത്തു

by on November 30, 2025 0

  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്.   രാഹുല്‍ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത...

Read More

മാല നോക്കിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇറങ്ങി ഒറ്റയോട്ടം; നാലര ലക്ഷം രൂപ പോയെന്ന് ജ്വല്ലറി ഉടമ,

by on November 30, 2025 0

ഉപഭോക്താവാണെന്ന വ്യാജേന ജ്വല്ലറികളില്‍ കയറി സ്വർണ്ണവുമായി മുങ്ങുന്ന മോഷ്ടാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത് ഉപഭോക്താവാണെന്ന ഭാവത്തിലെത്തി വിശ്വാസം നേടിയ ശേഷം മാലയോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ മോഷ്ടിക്കുകയാണ് ഇവരുടെ രീതി അത്തരമൊരു മോഷണത്തിന്‍റെ വഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തർപ്രദേശിലെ ബുദൗണ്‍ ജില്ലയിലെ ഹല്‍വായ് ചൗക്ക് പ്രദേശത്തെ ജുഗല്‍ കിഷോർ പ്രഹ്ലാദി ലാല്‍ ജ്വല്ലേഴ്‌സില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   മൂന്ന് സ്വർണ മാല,...

Read More

ഒടുവില്‍ നടപടി; എസ്.എച്ച്‌.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

by on November 30, 2025 0

കോഴിക്കോട്: അനാശാസ്യ കേസില് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ സസ്പെന്ഡ് ചെയ്തു. നാദാപുരം കണ്ട്രോള് റൂം ഡി.വൈ.എസ്.പിക്കാണ് വടകര ഡി.വൈ.എസ്.പിയുടെ പകരം ചുമതല. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോര്ട്ടില് പറയുന്നു. ചെര്പ്പുളശ്ശേരി എസ്.എച്ച്‌.ഒയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ഡിവൈ.എസ്.പി അവധിയില് പ്രവേശിച്ചിരുന്നു. അതേസമയം ഉമേഷ് കോഴിക്കോട് ബീച്ച്‌ ജന.ആശുപത്രിയില് ചികിത്സയിലാണെന്നാണ് വിവരം.   വടക്കാഞ്ചേരി ഇന്സ്പെക്ടറായിരിക്കെ പെണ്വാണിഭകേസില്...

Read More

പരാതിക്കാരിക്കെതിരെ സെെബര്‍ അധിക്ഷേപം; രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍

by on November 30, 2025 0

തിരുവനന്തപുരം: സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബർ ആക്രമണങ്ങള്‍ നടക്കുന്നതായി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് നടപടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്ബില്‍ എത്തിച്ചു. സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നല്‍കിയ പരാതിയില്‍ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഈശ്വർ ഉള്‍പ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎല്‍...

Read More

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

by on November 29, 2025 0

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.   2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Read More

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

by on November 29, 2025 0 In Uncategorized

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി. കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ്...

Read More