‘പിണറായി വിജയനെയോ സിപിഐഎമ്മിനെയോ തളർത്താം എന്ന് കരുതിയെങ്കിൽ അത് വ്യാമോഹം’; എംഎ ബേബി
മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ പിണറായിക്കെതിരായുള്ള ഹീനമായ ആക്രമണമാണ് നടക്കുന്നത്. പിണറായിയെ ലക്ഷ്യം വച്ചാണ് മകളെ ലക്ഷ്യം വക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു. ഹൈക്കോടതി അന്വേഷണം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം എന്നാണ് പറയുന്നത്. വീണയുടെ സോഫ്റ്റ്‌വെയർ കമ്പനി സി എം ആർ എല്ലിന് നൽകിയ സേവനത്തിന് മാസംതോറും...
Read More