April 23, 2026
  • April 23, 2026

നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

by on January 1, 2026 0 In Uncategorized

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ്...

Read More

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

by on January 1, 2026 0 In Uncategorized

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയ ഇന്നു മുതൽ ഇല്ല.   സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും....

Read More

വെല്‍ക്കം 2026′ നവോന്മേഷം വിത‌റി പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!

by on January 1, 2026 0

തിരുവനന്തപുരം: ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്.   കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്. നവോന്മേഷത്തില്‍ നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നവവത്സരം ആശംസിച്ചുകൊണ്ട് ആഘോഷത്തില്‍ പങ്കുചേരുകയാണ്. തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളില്‍ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ...

Read More

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ; 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികകൾക്ക് നിരോധനം

by on December 31, 2025 0 In Uncategorized

വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡിന്റെ വിൽപ്പനയും വിതരണവും നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.ഇന്ത്യയിലെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ ശുപാർശയെ തുടർന്നാണ്...

Read More

ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ച സംഭവം; രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

by on December 31, 2025 0 In Uncategorized

മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ച സംഭവത്തിൽ രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.   ഭഗീരത്പുര പ്രദേശത്താണ് നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈപ്പ് വെള്ളം കുടിച്ച് പ്രദേശവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.   സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഐഎംസി സംഘം...

Read More

വെറുക്കപ്പെട്ടവന്റെ സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറി. വി. എ നാരായണന്‍.

by on December 31, 2025 0 In Uncategorized

തലശ്ശേരി വെറുക്കപ്പെട്ടവന്റെ ഗവണ്‍മെന്റായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയിരിക്കുന്നതായി കെ. പി. സി. സി ട്രഷറര്‍ വി. എ നാരായണന്‍ പ്രസ്ഥാവിച്ചു. ഭരണഘടനാപരമായി ഭരിപക്ഷം ഉള്ളതിന്റെ പേരില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ധാര്‍മ്മികതയുടെ പേരില്‍ തുടരാന്‍ അധികാരമില്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കണ്ടില്ലെന്നു നടിക്കാന്‍ മാര്‍ക്‌സിസ്സ്റ്റി പാര്‍ട്ടിതെയ്യാറാകുമോ എന്നും വി. എ ചോദിച്ചു. ഇതിന്റെ ഭാഗമായി മഠത്തുംഭാഗത്തുമാത്രമല്ല കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ കോണ്‍ഗ്രസ്...

Read More

പ്രസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

by on December 31, 2025 0 In Uncategorized

തലശ്ശേരി പ്രസ് ഫോറം 2026 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡൻ്റായി നവാസ് മേത്തർ വൈസ് പ്രസിഡൻ്റായി ബബിഷ ബാബു, സെക്രട്ടറിയായി എൻ സിറാജുദ്ധീൻ, ജോ സെക്രട്ടറിയായി മനീഷ് സി ട്രഷററായി പാലയാട് രവിയെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ : വി മോഹനൻ, പി എം അഷറഫ്, സന്ദീപ് ഉണ്ണി, രാഗിൽ ചന്ദ്രൻ.

Read More

അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ആസാം സ്വദേശി തളിപ്പറമ്പ് എക്സൈസ് പിടിയിൽ

by on December 31, 2025 0 In Uncategorized

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വാറൻ്റ് പ്രതി ആസാം സ്വദേശിയായ ദുലവ് ഗോഗോയ് എന്നയാളെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി. തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറ്റിയേരിൽ വച്ച് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൽ പ്രിവൻ്റീവ് ഓഫീസർ ആയിരിക്കെ അഷറഫ് മലപ്പട്ടം ആണ് ഇയാളെ 2022 ൽ...

Read More

2026 -സംഭവ ബഹുലമാകും :- ടീ ഷാഹുൽ ഹമീദ്

by on December 31, 2025 0 In Uncategorized

ലോകമെമ്പാടും വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് 2026 നെ കാത്തിരിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും വലിയ മാറ്റങ്ങൾ രൂപപ്പെടുന്ന വർഷമാണ് 2026. സാങ്കേതിക വിദ്യകളുടെ സ്വാധീനം വലിയ രീതിയിൽ ലോകത്ത് തുടരുമെന്നാണ് വിശ്വസിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവും, വ്യാപാരവുമായ മത്സരങ്ങൾ തുടരുമെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള തെക്ക് (ഗ്ലോബൽ സൗത്ത്) രാജ്യങ്ങൾ അന്താരാഷ്ട്ര തീരുമാനങ്ങളിൽ ഒരു നിർണായകയ ശക്തിയായി 2026 ൽ മാറുമെന്ന് കണക്കാക്കപ്പെടുന്നു. കായിക മാമാങ്കങ്ങൾക്കും, ശാസ്ത്രീയ മുന്നേറ്റങ്ങൾക്കും, സാംസ്കാരിക ആഘോഷങ്ങൾക്കും 2026 സാക്ഷ്യം വഹിക്കുന്നതാണ്....

Read More

മാതൃക ബീച്ച് റോഡ് ഉദ്ഘാടനം ചെയ്തു

by on December 31, 2025 0 In Uncategorized

ന്യൂമാഹി: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കുറിച്ചിയിൽ കടപ്പുറം മാതൃകാ ബീച്ച് റോഡ് പ്രവൃത്തി പൂർത്തിയാക്കിയത് പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.25 ലക്ഷം രൂപ വകയിരുത്തി ടാറിങ്ങും മധ്യഭാഗത്ത് കോൺക്രീറ്റുമാണ് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പി.കെ. ഷിനോഫ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഷർമ്മിരാജ്, കെ. പ്രീജ എന്നിവർ സംസാരിച്ചു.

Read More