April 23, 2026
  • April 23, 2026

കർണ്ണാടകയിലെ ബുൾഡോസർ രാജ്, ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണം; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

by on December 29, 2025 0 In Uncategorized

കർണ്ണാടകയിലെ ബുൾഡോസർ രാജിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അവരോട് ബന്ധപ്പെട്ടിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെ തോൽവി, പരാജയത്തിന്റെ കാരണം അവർ തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ.പഠിച്ചിട്ട് അവർ നമ്മളെ കക്ഷി ചേർക്കുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കാം. നിമിഷപ്രിയ കേസിൽ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തു. മതമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ അറിയില്ല. സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. അതേസമയം കർണാടകയിൽ ബുൾഡോസർ...

Read More

ഓപ്പറേഷൻ ബാർകോഡ്: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന

by on December 29, 2025 0 In Uncategorized

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന. വ്യാജമദ്യം വിൽപ്പന നടത്തുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലാണ് പരിശോധന. എക്സൈസ് സർക്കിൾ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ക്രമക്കേടിന് കൂട്ടു നിൽക്കുന്നുവെന്നും പരാതി. അതേസമയം പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. ന്യൂയർ ആഘോഷിക്കാൻ...

Read More

‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; MLA ഹോസ്റ്റലിൽ‌ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’; കെഎസ് ശബരീനാഥൻ

by on December 29, 2025 0 In Uncategorized

ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം. വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നും കെഎസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.   താൻ എംഎൽഎ ആയിരുന്നപ്പോൾ മാസവാടക കൊടുത്ത് ആര്യനാട് കെട്ടിടത്തിലാണ് താമസിച്ചത്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വികെ പ്രശാന്തിന് 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വികെ പ്രശാന്ത്...

Read More

‘മനഃപൂർവം വോട്ട് അസാധുവാക്കി’: തൃശൂർ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചെന്ന് ആരോപണം

by on December 29, 2025 0 In Uncategorized

തൃശൂരിലെ മറ്റത്തൂരിന് പിന്നാലെ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചതായി ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വനിതാ നേതാവ് മനഃപൂർവം വോട്ട് അസാധുവാക്കി എന്നാണ് ആരോപണം. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ചു. യുഡ‍ിഎഫ്- 6, എൻഡിഎ- 6, എൽഡിഎഫ്- 5 എന്നതായിരുന്നു കക്ഷിനില. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ വനിതാ നേതാവ് വോട്ട് അസാധുവാക്കുകയായിരുന്നു. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. വോട്ട് അസാധുവാക്കിയ വനിതാ നേതാവിനെയാണ്...

Read More

‘മിഷൻ 2026’; നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി

by on December 29, 2025 0 In Uncategorized

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനപ്പെട്ട സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക്...

Read More

40 വര്‍ഷങ്ങള്‍ക്ക് ശേഷം; മുണ്ടേരി പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫ്

by on December 27, 2025 0 In Uncategorized

അപ്രതീക്ഷിത ട്വിസ്റ്റില്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്തില്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമായ മുണ്ടേരി 40 വര്‍ഷമായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. കണ്ണൂരില്‍ രണ്ട് പഞ്ചായത്തുകളിലാണ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ തുല്യ നിലയില്‍ ഇരുമുന്നണികളുമെത്തിയത്. അതില്‍ തന്നെ മുണ്ടേരി ഗ്രാമപഞ്ചായത്തായിരുന്നു ഏറ്റവും കൂടുതല്‍...

Read More

പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നവരും BJPയും തമ്മിൽ അന്തർധാര; രാജ്മോഹൻ ഉണ്ണിത്താൻ

by on December 27, 2025 0 In Uncategorized

കാസർകോട്: പുല്ലൂർ -പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന യുഡിഎഫ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാരയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നവർ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണ്. അവർക്ക് പിന്നിൽ ചിലരുണ്ട്. ഇപ്പോൾ ആരുടെയും പേര് പറയുന്നില്ല. നേതൃത്വം നടപടി എടുക്കണമെന്നും നടപടി എടുത്തില്ലെങ്കിൽ കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫ്- ബിജെപി ബന്ധമെന്ന സിപിഐഎം ആരോപണം ശരിവെക്കുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണം....

Read More

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാം

by on December 27, 2025 0 In Uncategorized

തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്...

Read More

കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യനെ ജാമ്യത്തിൽ വിട്ടു; ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

by on December 27, 2025 0 In Uncategorized

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്.ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പൊലീസ് വീട്ടിലെത്തിയത്. എന്നെ വിളിച്ചുണർത്തിയത് തന്നെ പൊലീസാണ്,...

Read More

‘ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചു’; ജാമ്യം കിട്ടുന്ന വകുപ്പിന് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യം, വിമർശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

by on December 27, 2025 0 In Uncategorized

ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. ജാമ്യം കിട്ടുന്ന വകുപ്പിന് ഇങ്ങനെ രാവിലെ തന്നെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്, എൻ സുബ്രഹ്മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ബി പി കുറഞ്ഞതായി കണ്ടെത്തി അല്പസമയം ആശുപത്രിയിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിക്കും രാജീവ് ചന്ദ്രശേഖറും ഇതേ...

Read More