April 25, 2026
  • April 25, 2026

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു

by on December 10, 2025 0 In Uncategorized

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിൻ്റെയും ഉറച്ച വിശ്വാസത്തിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകമായ തെയ്യത്തിൻ്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിൻ്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചത്. ക്ലബ്ബിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ജേഴ്സി പ്രകാശനം ചെയ്തത്. ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ...

Read More

വിസി നിയമനത്തില്‍ സമവായമില്ല; ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു

by on December 10, 2025 0 In Uncategorized

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സമവായമില്ല. ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ നിന്നുതന്നെ നിയമനം വേണമെന്ന് മന്ത്രിമാരും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകളോട് യോജിപ്പില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയതോടെയാണ് സമവായ നീക്കം പൊളിഞ്ഞത്. കോടതി തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാരിന്റെയും ലോക്ഭവന്റെയും പ്രതികരണം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച കേസ് നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് അനുനയ നീക്കവുമായി മന്ത്രിമാരായ പി. രാജീവും ആര്‍ ബിന്ദുവും ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര...

Read More

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

by on December 10, 2025 0 In Uncategorized

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാ സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. (conflit in cinema associations about reinstate dileep) സിനിമാ താരങ്ങളുടേയും നിര്‍മാതാക്കളുടേയും മറ്റും സംഘടനകളില്‍ വളരെ സ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്. നടിയെ...

Read More

മലയാറ്റൂരെ വിദ്യാര്‍ഥിയുടെ കൊലപാതകം; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

by on December 10, 2025 0 In Uncategorized

മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. (boyfriend alan killed chithrapriya malayattoor) ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം...

Read More

‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്

by on December 9, 2025 0 In Uncategorized

ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്നും പ്രവർത്തന തടസ്സം സംഭവിച്ചപ്പോൾ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ഇൻഡി​ഗോ സിഇഒ പറഞ്ഞു. ലക്ഷക്കണക്കിന് യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബാഗേജുകൾ തിരികെ എത്തിച്ചു. ബാക്കിയുള്ളവർ തിരികെ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന് ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്‌സ് വ്യക്തമാക്കി. 400ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ്, തിരുവനന്തപുരം,...

Read More

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

by on December 9, 2025 0 In Uncategorized

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകൾ കയറി പച്ചയായ വർഗീയതയുമായി വന്നു. ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വർഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. എൻഡിഎ കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നിൽ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശൻ...

Read More

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

by on December 9, 2025 0 In Uncategorized

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സംഘടനയുടെ ഭാഗമാകില്ലെന്ന് ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. (dubbing artist bhagyalakshmi resigns from fefka) വേട്ടക്കാരനും അയാളെ പിന്തുണയ്ക്കുന്നവരുമുള്ള സംഘടനയില്‍ കുറ്റബോധമില്ലാതെ ഇരിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നീതിയ്ക്കും അനീതിയ്ക്കുമൊപ്പം ഒരുമിച്ച് ആര്‍ക്കും നില്‍ക്കാനാകില്ല. അതിജീവിതയ്ക്കും വേട്ടക്കാരനും ഒപ്പമെന്നാണ് ഇപ്പോഴും സിനിമാ...

Read More

ഗൂഗിള്‍ മീറ്റില്‍ വ്യാജ പോലീസ് ചമഞ്ഞു തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്

by on December 9, 2025 0 In Uncategorized

ബാങ്ക് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാന്‍ വ്യാജസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ കമേഴ്സ്യല്‍ ബാങ്ക്.ഉപഭോക്താക്കള്‍ക്ക് ഇ-മെയിലിലൂടെയാണ് ബാങ്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.ഖത്തര്‍ പോലീസിന്റെ വേഷവും ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് ഗൂഗിള്‍ മീറ്റില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. (Commercial Bank of Qatar warns against frauds) വീഡിയോ കോളുകള്‍ വഴി ഖത്തര്‍ പോലീസില്‍ നിന്നാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇത്തരം തട്ടിപ്പുകള്‍...

Read More

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

by on December 9, 2025 0 In Uncategorized

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആര്‍ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടേക്കും.നിലവില്‍ ഈ മാസം 18 വരെയാണ് എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനോട്...

Read More

ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാര്‍ത്ഥന’; വിധി കേട്ടതിന് പിന്നാലെ ദിലീപ് പരാമര്‍ശിച്ച മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെ

by on December 8, 2025 0

നടിയെ ആക്രമിച്ച കേസിലെ വിധി വന്നിരിക്കുകയാണ്. പള്‍സർ സുനി ഉള്‍പ്പെടെയുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് ആണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ എല്ലാവരും കാത്തിരുന്ന ദിലീപിന്റെ വിധി മറിച്ചായിരുന്നു ദിലീപ് ഉള്പെടെ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ ആണ് കോടതിയുടെ ഈ വിധി. വിധി കേട്ടതിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യം തന്നെ പറഞ്ഞത് മഞ്ജു വാര്യർക്ക് എതിരെ ആയിരുന്നു. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന...

Read More