ശബരിമല യുവതീ പ്രവേശനം; യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ല, എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിക്കും: പി രാജീവ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന് മന്ത്രി പി രാജീവ്. യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ലിത്. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീംകോടതി വിധി അനുസരിക്കലാണ്. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളുണ്ട്. ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി. യുവതീ പ്രവേശനത്തെ അനുകൂലിക്കുമോ തിരുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പി രാജീവ് മറുപടി നൽകിയില്ല....
Read More