April 25, 2026
  • April 25, 2026

‘അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും’; രമേശ് ചെന്നിത്തല

by on November 20, 2025 0 In Uncategorized

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍...

Read More

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

by on November 20, 2025 0 In Uncategorized

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3,500 രൂപ വീതം നല്‍കും. മരണം സംഭവിയ്ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പേവിഷ ബാധ ഏല്‍ക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.   പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത പദ്ധതിയ്ക്ക് കീഴിലാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. ബെംഗളൂരു മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മേഖലകളിലാണ് ഇത് നടപ്പാക്കുക. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാധകമല്ല.നഗര കേന്ദ്രങ്ങളില്‍...

Read More

ലോക കപ്പില്‍ യോഗ്യത നേടാനാകാതെ പോയത് 145 രാജ്യങ്ങള്‍ക്ക്; ഇതുവരെ യോഗ്യത ഉറപ്പാക്കിയത് 42 രാജ്യങ്ങള്‍

by on November 20, 2025 0 In Uncategorized

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ രണ്ട് രാജ്യങ്ങള്‍ അടക്കം 145 രാജ്യങ്ങള്‍ക്കാണ് 2026 ഫിഫ ലോക കപ്പില്‍ യോഗ്യത നേടാനാകാതെ പോയത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നായി ഏതാനും തവണ തുടര്‍ച്ചയായി ലോക കപ്പില്‍ കളിച്ചിരുന്ന പ്രമുഖ ദേശീയ ടീമുകളെല്ലാം പുറത്തായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ക്കായി ലോക കപ്പ് മൈതാനങ്ങളില്‍ പന്ത് തട്ടുമായിരുന്ന പ്രധാന താരങ്ങള്‍ക്കും ഇത്തവണ ലോക കപ്പ് നഷ്ടമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്...

Read More

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

by on November 20, 2025 0 In Uncategorized

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് തള്ളി. കേരളം ഉള്‍പ്പെടെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സിലാണ് സുപ്രീംകോടതിയുടെ സുപ്രധാന തീര്‍പ്പ്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത്...

Read More

ശബരിമലയിലെ തിരക്ക്: ഒരു ദിവസം 5000 സ്പോട്ട് ബുക്കിങ് മാത്രം

by on November 20, 2025 0 In Uncategorized

ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചു. നവംബർ 24 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. അതേസമയം ശബരിമലയില്‍ ദര്‍ശനപുണ്യം തേടി തീർത്ഥാടക...

Read More

പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍

by on November 20, 2025 0 In Uncategorized

തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍...

Read More

തലശ്ശേരിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപിച്ചു

by on November 19, 2025 0 In Uncategorized

തലശ്ശേരി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിച്ചു ശിഹാബ് തങ്ങൾ സൗധത്തിൽ നിന്ന് ആരംഭിച്ച നൂറുക്കണക്കിന് വരുന്ന പ്രവൃത്തകരോടൊന്നിച്ച് പ്രകടനമായാണ് പ്രത്രിക സമർപിക്കാൻ എത്തിയത്. 11 പേർ പത്രിക സമർപിച്ചു പത്രിക സമർപ്പിച്ചവർ.1റാഷിദ ടീച്ചർ (ടൗൺഹാർ )2 നിഷാദ് കോടിയേരി (ഈങ്ങയിൽ പീടിക) 3 എ കെ സക്കരിയ്യ (ഗാർഡൻസ് )4 റുബ്സീന ടി എം (മട്ടാമ്പ്രം )5 കെ സി തസ്നി (വീവേഴ്സ് )6 നൂറ ടീച്ചർ...

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല

by on November 19, 2025 0 In Uncategorized

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അൽ ഫലാഹ് സർവകലാശാലയുടെ...

Read More

‘4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

by on November 19, 2025 0 In Uncategorized

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. (high court on sabarimala crowd) പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച...

Read More

വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ

by on November 19, 2025 0 In Uncategorized

കടയ്ക്കൽ: വിദേശ പഠനത്തിനും ഉപരിപഠനത്തിനുമായി ആളുകൾക്ക് പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള വിവിധ കോഴ്സുകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും ,മാർക്ക് ലിസ്റ്റുകളും, കൺസേൺലറ്ററും ഉണ്ടാക്കി പണം തട്ടിയ കൊല്ലം കടയ്ക്കൽ കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ നാസറുദീൻ മകൻ 28 വയസ്സുളള അഫ്സലിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തപ്പോഴാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ, മാർക്ക്...

Read More