April 25, 2026
  • April 25, 2026

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

by on November 18, 2025 0 In Uncategorized

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അതിർത്തി ജില്ലയായ പൂഞ്ചിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുക.2021 മുതൽ ഭീകരവാദ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ പ്രദേശം. ഭീകരർക്ക് ഭക്ഷണം, പാർപ്പിടം, അവശ്യവസ്തുക്കൾ എന്നിവ...

Read More

ഡൽഹി സ്ഫോടനം: പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാമെന്ന് എൻഐഎ

by on November 17, 2025 0 In Uncategorized

സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം ഡൽഹി സ്ഫോടനക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എൻഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. ബോംബ് നിർമിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി കണ്ടെത്തി. ഇതിനിടെ...

Read More

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട്

by on November 17, 2025 0 In Uncategorized

തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ...

Read More

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

by on November 17, 2025 0 In Uncategorized

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺ​ഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ്‌ പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത്‌ ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ...

Read More

‘ത്രെഡ് മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തി, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം’

by on November 17, 2025 0 In Uncategorized

കൊച്ചി: വിൽപന നടത്തിയ ട്രെഡ്മില്ലിന്റെ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനും സേവനത്തിൽ അപാകതക്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പനങ്ങാട് സ്വദേശി ലക്ഷ്മി.എസ്.രാജ്, എറണാകുളത്ത് പ്രവർത്തിക്കുന്ന G. A Sports എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ​ശരീരഭാരം കുറയ്ക്കാൻ വ്യായാമം ആവശ്യമായിരുന്ന പരാതിക്കാരിയുടെ പിതാവിന് വേണ്ടി 2022 ജനുവരി മാസം 31,500/– രൂപ നൽകി വാങ്ങിയ ‘സ്പോർട്സ് ട്രെഡ്മിൽ TR150’ ഉപകരണത്തിന് ഒരാഴ്ചക്കുള്ളിൽ തന്നെ തകരാറുകൾ കണ്ടുതുടങ്ങുകയും രണ്ടാമത്തെ...

Read More

യു. ഡി. എഫ് വാഹനപ്രചരണ ജാഥ സമാപിച്ചു.

by on November 17, 2025 0 In Uncategorized

തലശ്ശേരി മുഴിക്കരയിൽ നിന്ന് ആരംഭിച്ച യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റു വാങ്ങി മാടപ്പീടികയിൽ സമാപിച്ചു. സമാപന സമ്മേളനം കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ടി എൻ പവിത്രൻ സ്വാഗതം പറഞ്ഞു. വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വി.ദിവാകരൻ മാസ്റ്റർ, അഡ്വ സി ടി സജിത്ത്,...

Read More

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു.

by on November 17, 2025 0 In Uncategorized

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു. കെ. ശിവദാസൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ ഡോക്ടർ ജെ. വാസന്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി പ്രൊഫ. കെ. കുമാരൻ മുഖ്യഭാഷണം നടത്തി. ചടങ്ങിൽ അഡ്വ. എൻ.സുനിൽ കുമാർ, ഡോക്ടർ പുത്തൂർ മുസ്തഫ, സി.റജുള , പുരുഷോത്തമൻ പടിക്കലേട്ടി , എ ....

Read More

ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്, ഇന്നലെ ദർശനം നടത്തിയത് 55,000 തീർത്ഥാടകർ, കാനന പാതകൾ ഇന്ന് തുറക്കും

by on November 17, 2025 0 In Uncategorized

സന്നിധാനം നിറഞ്ഞു തീർത്ഥാടകർ. ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്. ഇന്ന് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് എഴുപതിനായിരം ഭക്തർ. ഇന്നലെ ഒരു ദിവസം മാത്രം ദർശനം നടത്തിയത് 55,000 നു മുകളിൽ തീർത്ഥാടകർ എന്ന് കണക്ക്. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും. പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു....

Read More

യു. ഡി. എഫ് വാഹനപ്രചരണ ജാഥ ആരംഭിച്ചു.

by on November 15, 2025 0 In Uncategorized

തലശ്ശേരി യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ മൂഴിക്കരയില്‍ ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജാഥലീഡര്‍മാരായ കെ. ഖാലിദ് മാസ്റ്റര്‍, സി. പി. പ്രസില്‍ബാബു എന്നിവര്‍ക്ക് ഡി. സി. സി പ്രസിഡണ്ട് പതാക കൈമാറി. ചടങ്ങില്‍ പി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി....

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

by on November 15, 2025 0 In Uncategorized

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 2 ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് 16/11/2025: ഇടുക്കി 17/11/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി 18/11/2025: കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

Read More