April 26, 2025
  • April 26, 2025
Breaking News
  • Home
  • THALASSERY
  • മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതൽ 13 വരെ

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 10 മുതൽ 13 വരെ

By editor on January 13, 2023
0 91 Views
Share

കണ്ണൂർ:ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തെ മുൻനിർത്തി സംസ്ഥാനത്തുനീളം നടന്നുവരുന്ന പാർട്ടി സംഘടനാതെരഞ്ഞെടുപ്പിന്റെയുംസമ്മേളനങ്ങളുടെയും ഭാഗമായി മുസ്ലിംലീഗ്ജില്ലാസമ്മേളനം ഫെബ്രുവരി 10, 11,12, 13തീയതികളിൽ കണ്ണൂരിൽ നടത്താൻ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗംതീരുമാനിച്ചു.പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതംപറഞ്ഞു.വനിതാ സംഗമം, മതേതര ഇന്ത്യ -നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ, പ്ലാറ്റിനം ജൂബിലി വിളംബരഘോഷയാത്ര, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം തുടങ്ങിവിവിധങ്ങളായ പരിപാടികളോടെയാണ് ജില്ലാ സമ്മേളനം നടത്തുക.സമ്മേളന വിജയത്തിനായി വിപുലമായസംഘാടകസമിതി രൂപീകരിച്ചു. അബ്ദുറഹിമാൻ കല്ലായി(രക്ഷാധികാരി) ,പി. കുഞ്ഞുമുഹമ്മദ് (ചെയർമാൻ) അഡ്വ. അബ്ദുൽ കരീം ചേലേരി (ജനറൽ കൺവീനർ ) വി പി വമ്പൻ (ട്രഷറർ) എന്നിവരാണ്സംഘാടകസമിതിഭാരവാഹികൾ .താഴെപ്പറയുന്നവർ ചെയർമാനുംകൺവീനറുമായി വിവിധ സബ് കമ്മിറ്റികളുംരൂപീകരിച്ചു.പി.കുഞ്ഞിമുഹമ്മദ് ,കെ വി എം അലി (ഫൈനാൻസ് ), അഡ്വ. അബ്ദുൽ കരീം ചേലേരി ,നസീർ നെല്ലൂർ (സുവനീർ & സപ്ലിമെൻറ് ) , ടി. എ തങ്ങൾ, എം എ കരീം (സ്റ്റേജ്,ലൈറ്റ്,അക്കമഡേഷൻ&ഭക്ഷണം ),കെ.ടി.സഹദുള്ള ,നസീർചാലാട്(റജിസ്ട്രേഷൻ ),അൻസാരിതില്ലങ്കേരി, നസീർ പുറത്തീൽ (പ്രചരണം )ഇബ്രാഹിംകുട്ടി തിരുവട്ടൂർ , പി സി നസീർ (ഘോഷയാത്ര ), അഡ്വ എസ് മുഹമ്മദ് , ആലികുഞ്ഞിപന്നിയൂർ(ഡക്കറേഷൻ ) , ഇബ്രാഹിം മുണ്ടേരി, പി.പി.മഹമൂദ്(പ്രസന്റേഷൻ ) അഡ്വ.കെ.എ. ലത്തീഫ് ,യു.പി .അബ്ദുറഹിമാൻ (മീഡിയ ) റോഷ്നി ഖാലിദ്, പി സാജിതടീച്ചർ(വനിതാസംഗമം ) .സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അബ്ദുറഹ്മാൻകല്ലായി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാഭാരവാഹികളായ വി.പി. വമ്പൻ , അഡ്വ. എസ് മുഹമ്മദ്, ടി.എ. തങ്ങൾ,ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി, കെ.ടി സഹദുള്ള,അഡ്വ.കെ എ.ലത്തീഫ്,ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,അൻസാരി തില്ലങ്കേരി പ്രസംഗിച്ചു

Leave a comment

Your email address will not be published. Required fields are marked *