June 13, 2025
  • June 13, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • *പ്രിന്‍റിംഗിലെ നൂതന ടെക്നോളജി ആയ പോളി എഥിലീന്‍ വേസ്റ്റുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.

*പ്രിന്‍റിംഗിലെ നൂതന ടെക്നോളജി ആയ പോളി എഥിലീന്‍ വേസ്റ്റുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.

By editor on March 6, 2023
0 1012 Views
Share

*പ്രിന്‍റിംഗിലെ നൂതന ടെക്നോളജി ആയ പോളി എഥിലീന്‍ വേസ്റ്റുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.*
പ്രിന്‍റിംഗ് മേഖലയിലെ നൂതന ടെക്നോളജിയായ പോളി എഥിലീന്‍ ഉപയോഗിച്ച് പ്രിന്‍റ് ചെയ്ത ബാനറുകളും മറ്റും റീസൈക്കിള്‍ ചെയ്യുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി. ബിസിനസ് നെറ്റ് വര്‍ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന എക്സ്പോയില്‍ ഉപയോഗിച്ച പോളി എഥിലീന്‍ പ്രിന്‍റുകള്‍ ആണ് ഉപയോഗശേഷം റീസൈക്കിളിനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറിയത്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍ എന്‍ ഉഷ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി പി ബൈജു, നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് എം.ഡി ഫഹദ് മുഹമ്മദ്, ബി.എന്‍.ഐ ഇന്‍ഫിനിറ്റി ചാപ്റ്റര്‍ പ്രസിഡന്‍റ് ജനേഷ്, വൈസ് പ്രസിഡന്‍റ് ഷൈജ, സെക്രട്ടറി അര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പരിസ്ഥിതിക്കിണങ്ങുന്ന ഇത്തരം പ്രിന്‍റിംഗ് രീതികള്‍ വ്യാപിപ്പിക്കുന്നത് മാലിന്യങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്നും സീറോ വേസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങൾ കോര്‍പ്പറേഷന്‍ വേഗത്തിലാക്കുമെന്നും മേയര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *