June 10, 2025
  • June 10, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഒരു കോടിയുടെ എം.ഡി.എം.എ.യു മായി യുവാവ് പിടിയിൽ

ഒരു കോടിയുടെ എം.ഡി.എം.എ.യു മായി യുവാവ് പിടിയിൽ

By editor on March 30, 2023
0 189 Views
Share

കാസറഗോഡ്: ബാംഗ്ലൂരിൽ നിന്നും കടത്തുകയായിരുന്നഒരു കോടി രൂപയുടെ മാരക ലഹരി മരുന്നായ എം.ഡി എം.എ. യുമായി യുവാവ് പോലീസ് പിടിയിൽ. കാസറഗോഡ് നുള്ളിപ്പാടി സ്വദേശി മൈമൂന ക്വാട്ടേർസിൽ താമസിക്കുന്ന മുഹമ്മദ് ഷാനവാസിനെ(22)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എൻ.വി.വിഷ്ണുപ്രസാദും സ്ക്വാഡംഗങ്ങളും ചേർന്ന് പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും കാസറഗോഡ് ഭാഗത്ത് വൻ ലഹരി കടത്ത് നടക്കുന്നുണ്ടെന്ന് ഡിവൈഎസ്.പി.പി.കെ സുധാകരൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി.സി.എ.അബ്ദുൾ റഹീം എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടക്കണ്ണി ജെ.പി. കോളനിക്ക് സമീപം വെച്ചാണ് പരിശോധന നടത്തുന്ന പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിൻതുടർന്ന് പിടികൂടിയത്. കൈയിലെ ബാഗ് പരിശോധിച്ച പോലീസ് 300 ഗ്രാം എം.ഡി.എം.എ.പിടിച്ചെടുത്തു. പോലീസ്ചോദ്യം ചെയ്യലിൽ കാസറഗോഡ് പുതിയ ബസ്റ്റാൻ്റിലെ യുവ വ്യാപാരിക്കായി ബാംഗ്ലൂരിൽ നിന്ന് കരിയറായി കൊണ്ടുവന്നതാണെന്ന് യുവാവ് മൊഴി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a comment

Your email address will not be published. Required fields are marked *