April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം ബാക്കി, ചെയ്തില്ലെങ്കില്‍ നടപടി

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം ബാക്കി, ചെയ്തില്ലെങ്കില്‍ നടപടി

By editor on June 25, 2023
0 237 Views
Share

പാന്‍ (പെര്‍മനെന്‍റ് അക്കൗണ്ട് നമ്ബര്‍) കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരം ഇനി അഞ്ച് നാള്‍ കൂടി മാത്രംജൂണ്‍ 30 ആണ് അവസാന തീയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ആദായ നികുതി നിയമം 1961 പ്രകാരമാണ് പ്രവര്‍ത്തന രഹിതമാക്കുന്ന നടപടി.

കാര്‍ഡ് അസാധുവാകുന്നതോടെ സാമ്ബത്തിക ഇടപാടുകള്‍ക്കും മറ്റുമായി ഈ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. 2022 മാര്‍ച്ച്‌ 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (CBDT) പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.

നിലവില്‍ 1000 രൂപ പി‍ഴ നല്‍കിയാണ് കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത്. പി‍ഴ നല്‍കാതെ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച്‌ 31 ആയിരുന്നു. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ 1 മുതല്‍ 1,000 രൂപയായി ഉയര്‍ത്തി. 2023 മാര്‍ച്ച്‌ 31 ആയിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന മുമ്ബ് നിശ്ചയിച്ചിരുന്ന സമയപരിധി. ഇത് പിന്നീട് ഈ ജൂണ്‍ 30 വരെ ആയി നീട്ടിയിട്ടും പിഴ തുകയില്‍ മാറ്റം വരുത്തിയില്ല.

 

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്ബായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും ഇ- ഫയലിങ് പോര്‍ട്ടലില്‍ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇ- ഫയലിങ് പോര്‍ട്ടലില്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്ബായി 1000 രൂപ പിഴയടക്കണം, ഒറ്റ ചലാനിലാണ് ഇത് അടയ്‌ക്കേണ്ടത്.

 

Leave a comment

Your email address will not be published. Required fields are marked *