April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • പ്രതിഷേധം ഫലം കണ്ടു, വിരമിച്ച അധ്യാപകരെയും ഗസ്റ്റ്‌അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും

പ്രതിഷേധം ഫലം കണ്ടു, വിരമിച്ച അധ്യാപകരെയും ഗസ്റ്റ്‌അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും

By editor on September 15, 2023
0 128 Views
Share

തിരുവനന്തപുരം:കടുത്ത പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ, വിരമിച്ച അധ്യാപകരരെയും ഗസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് പുനപരിശോധിക്കാൻ സര്‍ക്കാര്‍ തീരുമാനം.

70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും അതിഥി അധ്യാപകരായി നിയമിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

 

സംസ്ഥാനത്തെ കോളെജുകളില്‍ ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 50 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പുതുക്കിയിറക്കിയ ഉത്തരവിലാണ്, 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെ അതിഥി നിയമനത്തിന് പരിഗണിക്കാമെന്ന നിര്‍ദ്ദേശം. ഇതിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തി. നെറ്റ് യോഗ്യത നേടി നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലി കാത്ത് പുറത്തുനില്‍ക്കുമ്ബോള്‍, വിരമിച്ചവര്‍ക്ക് വീണ്ടും ജോലി നല്‍കുന്നത് യുവജന വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും DYFI ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉത്തരവ് പുനപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

 

ഉയര്‍ന്ന ശമ്ബളവും പെൻഷനുമോടെ വിരമിച്ചവര്‍ക്ക് വീണ്ടും ജോലി നല്‍കാനുള്ള തീരുമാനം സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്നാണ് ആക്ഷേപം ഉയരുന്നത്.മാര്‍ച്ചില്‍ കോളെജ് അധ്യാപകരുടെ നിയമനത്തിനുള്ള പ്രായപരിധി അമ്ബതാക്കി ഉയര്‍ത്തിയിരുന്നു.അന്നും സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയെന്നായിരുന്നു വിമര്‍ശനങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *