April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • പ്രകൃതി കരഞ്ഞു… ആയിരങ്ങൾ സാക്ഷിയായി സത്താർ മണ്ണിലേക്ക്…. ===================

പ്രകൃതി കരഞ്ഞു… ആയിരങ്ങൾ സാക്ഷിയായി സത്താർ മണ്ണിലേക്ക്…. ===================

By editor on November 19, 2023
0 133 Views
Share

പ്രകൃതി കരഞ്ഞു…

ആയിരങ്ങൾ സാക്ഷിയായി

സത്താർ മണ്ണിലേക്ക്….

===================

 

കോരിച്ചൊരിയുന്നമഴ വക വെക്കാതെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട കായംകുളം കൊല്ലന്റയ്യത്ത് സത്താറിനെ അവസാന നോക്ക് കാണാൻ ആയിരങ്ങൾ എത്തി ചേർന്നത്…..

ആളുകളുടെ ബാഹുല്യം കാരണം മൂന്നു പ്രാവശ്യം ജനാസ നമസ്‍കാരം നിർവ്വഹിക്കേണ്ടി വന്നു…

 

നാട്ടുകാർക്ക് സത്താർ കൊല്ലന്റയ്യത്ത്….

പ്രവാസി സംഘടനകൾക്ക്

സത്താർ കായംകുളം….

അന്നം തേടി സൗദിഅറേബ്യയിലെത്തിയ ശരാശരി മലയാളിക്ക് സത്താറിക്ക….. ഇങ്ങനെ നിരവധി പേരുകളിൽ ഏവർക്കും സഹോദരനായി മൂന്നു പതിറ്റാണ്ട് പ്രവാസലോകത്ത് നിറഞ്ഞു നിന്ന സത്താറിന്റെ ഭൗതിക ശരീരം ആയിരങ്ങളെ സാക്ഷി നിർത്തി പിറന്ന മണ്ണ് ഏറ്റുവാങ്ങി…

 

ജനാസ വീട്ടിൽ നിന്ന് പള്ളിയിലേക്ക് എടുക്കുമ്പോൾ കോരി ചൊരിയുന്ന മഴ ആയിരുന്നു എങ്കിലും അടക്കസമയം തെളിഞ്ഞകാലാവസ്ഥയായത് സത്താറിന്റെ മനം പോലെആയി……

 

വെള്ളിയാഴ്ച രാവിലെ 09.30 മണിയോടെ തിരുവനന്തപുരം എയർ പോർട്ടിൽ എത്തിയ ഭൗതികശരീരം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റു വാങ്ങി ഉച്ചയോടെ വീട്ടിലെത്തിച്ചു. മരണവിവരം അറിഞ്ഞത് മുതൽ വൻ ജനവലിയാണ് വീട്ടിൽ എത്തിയിരിന്നുന്നത്.

ജനാസ നമസ്കാരത്തിനും ആയിരങ്ങൾ പങ്കു കൊണ്ടു. നാട്ടിൽ എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന സത്താറിന്റെ ചേതന്നയറ്റ ദേഹം കണ്ട് ബന്ധുക്കളും നാട്ടുകാരും പൊട്ടികരഞ്ഞു..

പ്രവാസി ലോകത്ത് പകരം വയ്ക്കാനില്ലാത്ത മാനുഷിക മൂല്യങ്ങളുടെ അമരക്കാരനായിരുന്നു…

സത്താറിന്റെ വേര്‍പാടില്‍ പൊലിഞ്ഞത്

റിയാദിലെ മലയാളികളുടെ വെളിച്ചമാണ്…..

സാധാരണ പ്രവാസി മലയാളികൾക്ക് മുന്നിൽ വലിയ ശൂന്യതയാണ് സത്താറിന്റെ അഭാവം.,.

 

ആലപ്പുഴ എം പി ആരിഫ്, കരുനാഗപ്പള്ളി MLA സി ആർ മഹേഷ്‌, മുൻ മന്ത്രി എംഎം ഹസൻ, മുൻ MLA

ബാബു പ്രസാദ്, യുത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, യുത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപള്ളി കോൺഗ്രസ്‌ നേതാക്കളായ അഡ്വ ഇ സമീർ, അഡ്വ. യൂ മുഹമ്മദ്‌, എം ആർ സലിംഷ, അയ്യാണിക്കൽ മജീദ്, കോൺഗ്രസ്‌ എസ് സംസ്ഥാന സെക്രട്ടറി ഐ ഷിഹാബ്, ദുരദർശൻ വാർത്ത അവതാരകൻ വാഹിദ് ചെങ്ങാപ്പള്ളി,മീഡിയ വൺ ജില്ലാ ലേഖകൻ യൂ. ഷൈജു, അൻസാരി കോയിക്കലേത്ത്,

സി എ സാദിഖ്, മുനിസിപ്പൽ കൗൺസിലന്മാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പറൻമാർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കൾ, OICC, കൃപ, കേളി തുടങ്ങി വിവിധ പ്രവാസി സംഘടനാ നേതാക്കളും സത്താറിന്റെ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു.

ഖബറടക്കം കഴിഞ്ഞു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ അനുശോചനയോഗവും സംഘടിപ്പിച്ചു..

അനുശോചന യോഗത്തിലും നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു …

 

പിണങ്ങാത്ത, സ്‌നേഹം കൊണ്ട് മലയാളിയെ പ്രേത്യേകിച്ച് കായംകുളംകാരെ ചേർത്ത് നിർത്തിയ സത്താർ എന്ന മാനവ മൂല്യങ്ങളുടെ കലവറക്ക് ഹൃദയാഞ്ജലി…….

 

റിപ്പോർട്ട്‌ : നിസാർ പൊന്നാരത്ത്

==============

Leave a comment

Your email address will not be published. Required fields are marked *